tag:blogger.com,1999:blog-88014747115866451702024-02-19T22:15:33.862+05:30എന്റെ തീരം..!!!പലപ്പോഴായ് കുത്തിക്കുറിക്കുന്ന വരികള്‍... ഹൃദയത്തിന്റെ ഭാഷയില്‍ കോറിയിടാനൊരു ശ്രമം... ഈ സ്നേഹതീരത്തേക്ക് സ്വാഗതം...Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.comBlogger23125tag:blogger.com,1999:blog-8801474711586645170.post-41854793103533434472021-05-30T10:00:00.002+05:302021-05-30T10:01:15.938+05:30 ദൈവതം
ക്ഷണികമീയാവേഗ ജീവിതമെന്നതിൻ,

അനുഭവസാക്ഷ്യങ്ങളിനിയുമേറെ!

വർണസ്വപ്നങ്ങളിൽ നിഴലുകളാടാൻ,

ഞൊടിനേരമെന്നതിന്നടിവരകളുമെത്ര?

ഹന്ത! ഞനിതിലൊന്നുമേ ഭാഗഭാക്കല്ല,

എൻ ജീവനിലെന്നും അമൃതധാരയെ-

ന്നാർത്തുരുവിട്ടവരിന്ന് ചകിതചിത്തർ,

പതിതം, ഇന്നിൻ രൌദ്രവേഷപ്പകർച്ചയിൽ!

കാലിടറുമ്പോളൊരു കൈത്താങ്ങിനുമപ്പുറം,

മനമുലയുമ്പോൾ സന്ത്വനങ്ങൾക്കുമുപരി,

കൂടെയുണ്ടെപ്പോഴുമെന്നു മന്ത്രിക്കുന്ന,

ബന്ധങ്ങളണയാതെ, ഉലയൂതി നിർത്താം!

ഊഷ്മളസ്നേഹത്തിൻ കൈത്തിരികളൊക്കെയും,

മനസ്സിൻ ചെരാതുകളിലനുകമ്പയേകി,

തെളിയിച്ചു നിർത്താം; ഇന്നിൻ ദൈവതമായ്,

ഒരു നല്ല നാളേയ്ക്കായ്, തൊഴുകൈകളോടെ !!!

-ശുഭം-

Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com2tag:blogger.com,1999:blog-8801474711586645170.post-79316401302382265132014-01-05T16:15:00.002+05:302021-05-23T13:31:07.486+05:30റിവേഴ്സ് നൊസ്റ്റാള്‍ജിയ

ബാംഗളൂര്‍ നീ സുന്ദരിയാണ്! നിന്നെത്തട്ടിവരുന്ന കാറ്റിന് ഒരു മാദക ഗന്ധമാണ്... പച്ചനോട്ടിന്റെ മണത്തില്‍ foreign perfume ഗന്ധം മേമ്പൊടി ചേര്‍ത്തൊരു ഫ്യൂഷന്‍ സുഗന്ധം... ചുറ്റിലും ഒരു കാന്തിക വലയം... അറിയാതെ അടുത്തെത്തുന്നവരെ പോലും, നിന്നിലലിയിക്കുന്ന ഈ ആകര്‍ഷണം നീ എങ്ങനെ തീര്‍ത്തു?

ഒരു നിയോഗം പോലെ, ശൈത്യകാലത്തെ ഒരു പ്രഭാതത്തില്‍, നിന്നെത്തേടി ഞാനുമെത്തി. ഇഴഞ്ഞു നീങ്ങിയ ബസ്സില്‍ നിന്നും തത്രപ്പെട്ടു പുറത്തിറങ്ങുമ്പോഴേക്കും, കടുത്ത തണുപ്പ് എന്നെ പിടികൂടി. അതു തടയാന്‍ ഒന്നും കൈയ്യില്‍ കരുതിയിരുന്നുമില്ല. കൂട്ടിയിടിക്കുന്ന പല്ലുകളെ അടക്കി നിര്‍ത്താന്‍ ഞാന്‍ പാടുപെട്ടു. അറിയാത്ത ഒരു ഭാഷാ base ല്‍, മുറിത്തമിഴും, fillet ചെയ്ത കുറച്ചു മലയാളം വാക്കുകളും ചേര്‍ന്ന ശബ്ദാവലികള്‍ ചെവിയില്‍ തട്ടിയിട്ടും, തലയ്ക്കകത്തു കയറാതെ നിന്നു. ലക്ഷ്യം വച്ചു വന്ന address തേടി, ഞാന്‍ കയറിയ ഓട്ടോ ചലിച്ചുതുടങ്ങിയപ്പോള്‍, അന്ന് ശീതക്കാറ്റേറ്റ് ഞാന്‍ വിറച്ചു... ഇന്നിപ്പോള്‍ ഡിസംബറില്‍ പോലും നിനക്കെന്നെ തണുപ്പിക്കാന്‍ കഴിയാതെ വരുന്നു..

നിന്നെ ഞാന്‍ കുറ്റം പറയില്ല... കുറ്റം നമുക്ക് Globalization നും, Global Warming നും നല്‍കാം... നീയെനിക്ക് എന്നും പ്രിയപ്പെട്ടവളല്ലേ...

Computer തരംഗങ്ങള്‍ നിന്റെ സിരകളിലൂടൊഴുകുമ്പോള്‍ ഏതോ ഒരു നിര്‍വൃതിയോടെ നീ തരളിതയാവുന്നു! അതിന്റെ ആവേഗത്തില്‍ ഞാനും പങ്കുചേര്‍ന്നു എന്നറിഞ്ഞാല്‍ നിനക്കു സന്തോഷമാവില്ലേ..? അല്ലെങ്കില്‍ ഞാനെന്തിനു പറയുന്നു; എല്ലാം നീ അറിയുന്നുണ്ടല്ലൊ!! പക്ഷേ, സ്വാര്‍ത്ഥതാല്പര്യങ്ങളുടേയും, ആഡംബരക്കാറുകളുടേയും ആധിക്യം കാരണം നീ വീര്‍പ്പുമുട്ടുന്നതു ആരും അറിയുന്നില്ലല്ലോ? അറിഞ്ഞതായ് ഭാവിക്കുന്നില്ലല്ലോ?... ശൈശവത്തില്‍ നിന്നെ താലോലിച്ചവര്‍ക്കും, യൌവ്വനത്തില്‍ നിന്നെ സ് നേഹിച്ചവര്‍ക്കും, നിന്റെ അകാലവാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുനില്‍ക്കാനാവില്ല... എനിക്കും... കാരണം ഞാനും നിന്നെ സ് നേഹിക്കുന്നു...

സംസ്കാരങ്ങളുടെ പരിഛേദനങ്ങളും, സന്നിവേശങ്ങളും നീ എത്ര കണ്ടു.. ധനികന് ധനികനായും, ദരിദ്രന് ദരിദ്രനായും വളരുന്നു.. അങ്ങനെ വലിയ ധനികനും, വലിയ ദരിദ്രനും എത്രയേറെ ഉണ്ടാവുന്നു.. നിന്നെ സ് നേഹിക്കാനെത്തിയവര്‍ തന്നെ നിന്നെ കളങ്കപ്പെടുത്താനായ് ശ്രമിക്കുന്ന കാഴ്ച്ചയും ഞാന്‍ കണ്ടു.. പക്ഷേ, നിന്നെ കളങ്കപ്പെടുത്താനോ, മലിനമാക്കനോ, നിന്നെ

സ് നേഹിക്കുന്നവര്‍ സമ്മതിക്കില്ല.. എങ്കിലും, നിന്നെ വധിക്കാന്‍ ശ്രമിക്കുന്ന ചാവേറുകളെ, കരളുറപ്പോടെ തടയാന്‍ മുന്നിട്ടിറങ്ങുന്നവര്‍ എത്ര പേരുണ്ടാവും നിന്റെ കാമുകവൃന്ദത്തില്‍.. എന്തുതന്നെയായാലും, നീ എല്ലാവരേയും സ് നേഹിച്ചു...

ഒടുവില്‍ നിന്നെ പ്രലോഭിപ്പിച്ച് നിന്റെ കഴുത്തില്‍ മിന്നുകെട്ടിയ രാഷ്ടീയക്കാരന്റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. പുഴുത്ത നോട്ടുകെട്ടുകള്‍ക്ക് വേണ്ടി, അവന് ആര്‍ക്കെല്ലാം നിന്നെ കാഴ്ച്ചവെച്ചു എന്നും എനിക്കറിയില്ല... പക്ഷേ, എണ്ണിയാല്‍ തീരാത്തത്ര രാഷ്ട്രീയക്കുഞ്ഞുങ്ങളെ നീ പെറ്റിട്ടു.. മുലപ്പാലിനൊപ്പം നിന്റെ ചോരയും നീരും വറ്റുന്നത് നീ അറിഞ്ഞോ? നിന്നെ വെട്ടിമുറിച്ച് വോട്ടുബാങ്കുകളാക്കിയും, നിന്നെ വിറ്റ് സമ്പാദ്യം ബാങ്കുകളിലിട്ടും നിന്റെ മക്കള്‍ വളര്‍ന്നുവന്നത് നീ അറിഞ്ഞോ? നിറുകയിലെ സിന്ദൂരത്തിനരികെ, വെള്ളിവരകള്‍ തെളിയുന്നത് നീ കാണുന്നുണ്ടോ? അപ്പോഴും നീ എല്ലാവരേയും സ് നേഹിച്ചു...!

നിനക്കുവേണ്ടി ചില ശബ്ദങ്ങള്‍ ഉയരുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്.. വളരെ നേര്‍ത്ത സ്വരമാണെങ്കില്‍ കൂടി, ഞാനും അതില്‍ പങ്കുചേരാം.. കാരണം നിന്നെ വെറുക്കാന്‍ എനിക്കാവില്ല..

നീയെനിക്കു പ്രണയത്തിന്റെ വാടാമല്ലികള്‍ തന്നു... നെടുവീര്‍പ്പുകള്‍ കൈമാറാന്‍ ചോലകള്‍ തന്നു...

ഒരുപാട് ബന്ധങ്ങളും, സൌഹൃദങ്ങളും, സ് നേഹവും തന്നു... നിന്നില്‍ പടരുവാനായുന്ന കാലുഷ്യം പ്രണയത്തില്‍ പടര്‍ന്നുവെങ്കിലും, നീയെനിക്ക് പ്രതീക്ഷകള്‍ തന്നു... മറക്കാനാഗ്രഹിക്കുന്ന ഒരു രാത്രിയില്‍ അപകടത്തില്‍പ്പെട്ട് റോഡില്‍ കിടന്ന എന്നെ നിന്റെ മക്കളാരും തിരിഞ്ഞുനോക്കിയില്ലെങ്കിലും, നീയെനിക്ക് നാലുമാസത്തെ അവധിക്കാലം തന്നു...

കാതങ്ങള്‍ അകലെയിരുന്ന് ഞാന്‍ പറയട്ടെ; പ്രിയ ബാംഗളൂര്‍, ഇപ്പൊഴും ഞാന്‍ നിന്നെ സ് നേഹിക്കുന്നു...

Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com0tag:blogger.com,1999:blog-8801474711586645170.post-1744112254270762732014-01-05T16:05:00.000+05:302014-01-05T16:05:06.460+05:30ആം ആദ്മി || Aam Aadmi

ആം ആദ്മി

വ്രണിത ഹൃദയൻ ഞാൻ -

കാലം നൽകും കൂർത്ത

ദന്തക്ഷതങ്ങളാൽ -

മധുരോർമകൾ ലേപനം ചെയ്യും

ആതുരാലയം തിരയുന്നു...

ബധിരനാം അന്തർമുഖൻ ഞാൻ -

ഇടം വലം ഉയരുന്ന

ഉച്ചനീചത്വ കവചങ്ങളാൽ -

കറുത്ത പാളികൾ തച്ചുടക്കും

കല്പണിക്കാരെ തേടുന്നു...

മൂകനാം അശക്തൻ ഞാൻ -

വിഷലിപ്ത സമൂഹമദ്ധ്യേ

വിറങ്ങലിച്ച വിലക്കുകൾക്കിടയിൽ -

ബന്ധനങ്ങൾ അറുത്തെടുക്കും

ലോഹപ്പണിക്കാർക്കായ് കേഴുന്നു...

അന്ധനാം അധൈര്യൻ ഞാൻ -

നേരുമറയ്ക്കുന്ന, നേരറിയാത്ത

വെള്ളിവെളിച്ച കാഴ്ചകളാൽ -

നേരുകാക്കുന്ന തണലൊരുക്കും

വിശ്വകർമാക്കളെ തേടുന്നു...

ഞാൻ ആരെന്നറിയില്ലേ ???

എന്റെ പേരാണ് "ആം ആദ്മി (Aam Aadmi )"

Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com0tag:blogger.com,1999:blog-8801474711586645170.post-82521137553608987882010-02-19T02:41:00.006+05:302021-05-23T13:29:29.068+05:30മിന്നി..(മിസ്കിന / മീനാക്ഷി)കാലുഷ്യങ്ങളൊട്ടുമേ അറിയാതെ,
മിന്നീ, നീ കളിച്ചു ചിരിക്കയാണ്...
കാര്‍മുടിയിഴകള്‍ കോതിയൊതുക്കാതെ,
വെള്ളാരംകണ്ണുകളില്‍ കുസൃതി കാട്ടി...

എന്റെ നിസ്വനങ്ങള്‍ പതിതമായ് നിന്റെ
ദിനരാത്രപടവുകളില്‍ തേങ്ങലുകളായ്
വീണുടയുമെന്നാലും, ഒരുനാള്‍
അമ്മയെ തേടി നീ പോകതിരിക്കുമോ ?
വോള്‍ഗയില്‍ എനിക്കായ് വിരിഞ്ഞ്
ജര്‍മ്മനിയിലേക്ക് പറിച്ചുനട്ടൊടുവില്‍
ഞാനറിയാതെ നീരെടുത്തൊരെന്‍
താമരപ്പൂവിന്റെ തണ്ടു തേടി....?

മിന്നീ, നിരയ്ക്കാത്ത നീതിക്കു പകരമായ്
ഉപചാരവാക്കുകള്‍ മാത്രം നല്കി,
കാണാമറയത്ത് നടന്നകന്നോരായമ്മ,
അച്ഛന്റെ മനസ്സ് കേട്ടിരുന്നോ ?
ആദിസത്യമാം സ്നേഹം, സമ്മാനമായ്
ജന്മം നല്കിയ നിന്നെ,
മിസ്കിനയായി വളര്‍ത്തണോ, അതോ,
മീനാക്ഷിയായി നെഞ്ചേറ്റണമോയെന്ന് ...!!!Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com6tag:blogger.com,1999:blog-8801474711586645170.post-2297029627108912292009-08-22T22:03:00.005+05:302021-05-23T13:29:10.050+05:30വീണ്ടും ഒരോണം...എണ്ണയിടാത്ത തകരയന്ത്രം കണക്കേ,
അച്ചുതണ്ടില്ലാതെ ജീവിതം കറങ്ങവേ...
വീണ്ടുമൊരോണം ഓടിയെത്തുമ്പോള്‍ ,
ഓര്‍മ്മച്ചെരാതുകള്‍ തിരിതെളിയുന്നൂ...

ബാല്യത്തിന് കൈകളാല്‍ കോരിയെടുത്തൊരാ,
തുമ്പയും തെച്ചിയും മുക്കുറ്റിപ്പൂക്കളും,
കൌമാരമോഹങ്ങളുടെ വര്‍ണ്ണങ്ങളും,
കൂട്ടുകുടുംബത്തിന് പരിഭവങ്ങളും,
പേരുമറന്ന തൊടുകറികളും, സദ്യയും,
തറവാടുമുറ്റവും, നിറവയലുകളും,
സമൃദ്ധിയുടെ മണമുള്ള മന്ദസമീരനും....
ഹോ ! കാലത്തില്‍ കാതങ്ങള്‍ പിന്നിലെത്തുന്നു...

പക്ഷേ, കൈരളീഭൂവിലിന്നെവിടെ ഓണം?
പടച്ചുകെട്ടിയ സമൂഹമനസ്സും,
ഉപഭോഗങ്ങളായ് സ്നേഹവികാരങ്ങളും,
കാലണ വിലയിടും ബന്ധങ്ങളും,
പൊള്ളയാം രാഷ്ട്രീയ ജല്പനങ്ങളും,
സ്വാര്‍ത്ഥരൂപങ്ങളായ് ഭരണചക്രങ്ങളും,
നന്മയുടെ കരങ്ങളില്‍ വിലങ്ങണിയിക്കുന്നൂ...;
അര്‍ത്ഥിയുടെ പാതയില്‍ കോട്ടകെട്ടുന്നൂ.......

പ്രവാസങ്ങളുടെ അനുയാത്രയില്‍ ; ഓണം,
ഊഷരഭൂവിലൊരു മഴത്തുള്ളിപോലെ...
മറ്റൊരു മാതൃകാരാജ്യപ്പിറവിക്കായ്
ആ മഹാരാജനെ വരവേല്‍ക്കാമെങ്കിലും
ഇന്നെനിക്കോണമുണ്ണാന്‍ നേരമില്ല...!!
ചിരിക്കാനും കരയാനും കൂടൊരാളുമില്ല...!!
ഇന്നീ ഓണനാളിന് പൂക്കൂടയില്‍ ഞാന്‍
അഴിച്ചിടട്ടേ എന്‍ വിഷാദ മൂടുപടങ്ങള്‍ ...Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com2tag:blogger.com,1999:blog-8801474711586645170.post-8310869973418632042009-08-16T17:58:00.008+05:302021-05-23T13:29:41.097+05:30ഒരു പിന് കുറിപ്പ്ഒരു മാത്രയെങ്കിലും ഇടംകണ്ണാലേ,
തിരിഞ്ഞുനോക്കാനൊരുങ്ങാതെ നീ
പറിച്ചെടുത്തകലുന്നതെന്‍ ഹൃദയമല്ല...
അതു ഞാന്‍ നിനക്കെന്നേ തന്നിരുന്നു....
ഒരുവേള നീ അറിഞ്ഞില്ലായിരിക്കാം
വിതുമ്പുമെന്‍ മനസ്സിലെ തിരയിളക്കങ്ങളും,
നിറകണ്ണിന്‍ കാഴ്ചയിലെ ശൂന്യതയും,
അതോ, അറിയാതിരിക്കാന്‍ ശ്രമിച്ചിരുന്നോ...?

വരയ്ച്ചിട്ട ഗ്രഹനിലയ്ക്കുള്ളിലെ സാംഖ്യ-
നക്ഷത്രരാജ്യങ്ങള്ക്കപ്പുറത്തായ്,
ജീവനുലയൂതി നിനക്കായ് തീര്‍ത്ത,
സ്ഫടിക സൌധം നീ തകര്‍ത്തെറിഞ്ഞെങ്കിലും,
ഞാന്‍ നിര്‍ന്നിമേഷനായ് നോക്കിനില്ക്കാം;
വീണ് വാഗ്ദാനങ്ങള്‍ പെറുക്കിവച്ച്,
എന്നിലേക്കായ് ദ്രുതം ഉള്‍വലിഞ്ഞ്,
മറുവാക്കുകളായ് മൌനം ഭജിച്ച്...!!!

കേവലസ്നേഹത്തിന്‍ അളവുകോലറിയാത്ത,
മായികലോകത്തിന് ഗര്‍ഭപാത്രത്തില്‍ നിന്നും,
പ്രാത്തൂക്കത്തിനു വിലപേശുവാനായ്
നിന്നെയറിഞ്ഞുകൊണ്ടുയിരെടുക്കാം....!
വലം പിരിശംഖിലെ പ്രണയതീര്‍ഥം,
പ്രദക്ഷിണവഴികളിലെ പാപദോഷങ്ങളായ്,
എള്ളിന് കരിന്തിരി കത്തിക്കുമ്പോളും,
നിന് ഹാസസൂനങ്ങള് വാടാതെ നിര്‍ത്താം....Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com4tag:blogger.com,1999:blog-8801474711586645170.post-53947180931261994102009-05-15T00:59:00.004+05:302021-05-23T13:29:53.229+05:30നമുക്കു പിരിയാംപ്രണയാശ്വമേധത്തിന്
വീഥികളിലെവിടെയോ
ഹൃദയത്തില്‍ വിഷലിപ്ത
കനല് ക്കുത്തേറ്റു...!

ആദ്യസോപാനത്തില്‍
കൊളുത്തിയ നെയ്ത്തിരി,
ഹോമാഗ്നിയായ്
നീര്മിഴികളിലും തീപടര്‍ത്തി...!

പൊള്ളയാം സാമൂഹ്യനീതിയുടെ
അത്യുഷ്ണവേഗത്തില്‍ -
ആദര്‍ശഭാണ്ഡങ്ങള്‍ ,
വ്യക്തിബന്ധങ്ങള്‍ -
എല്ലാം എരിഞ്ഞടങ്ങുന്നു; കൂടെ,
അനാദിപ്രണയത്തിന്‍
നാഭിയിലുയിര്ക്കൊണ്ട താമരയും...

ആരോതീര്‍ത്ത,
ചോരമണക്കുന്ന, പായല്‍ പിടിച്ച
കല്‍ക്കെട്ടുകള്‍ തകര്‍ക്കാന്‍
വിപ് ളവവീര്യം ത്രസിക്കേ
പിന് വിളിയായൊരു നേര്‍ത്ത സ്വരം
“നമുക്കു പിരിയാം” എന്നു മന്ത്രിച്ചു...!

കാരണമറിയാത്തയിവിടെ,
ശിഷ്ടവികാരത്തിന്‍ വ്യാപ്തിനോക്കുമ്പോള്
വേദന,
മുളയില്‍ കരിയുന്ന പൂവിനോ, അതോ,
നറും പൂവിറുക്കുമ്പോള്‍ തായ് ചെടിക്കോ... ?Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com13tag:blogger.com,1999:blog-8801474711586645170.post-33647612410782760352008-02-24T10:49:00.002+05:302008-02-24T11:54:43.267+05:30ആത്മായനം; പലായനംആത്മായനം;
കാവിയുടെ പൊരുള്‍തേടി കാശിയും
മോചനം തേടി വാരാണസിയും
ധാത്രിഗംഗയെത്തേടിയുത്തുംഗ
മാനസസരോവരപ്പൊയ്കയും
യമുനാതീരത്ത് മഥുരയെക്കാണാഞ്ഞ്
ദ്വാരകതേടിയാ കച്ച് തീരങ്ങളും
ഞെട്ടറ്റയരയാലിലപോലെയലഞ്ഞ്
പാപനാശത്തിനായ് കേണു...!
വഴിനീളേ, കുരുക്ഷേത്രഭാരതഭൂവില്‍
ധര്‍മ്മസംരക്ഷണേ കുരുവംശനാശ
ഹേതുവായ്ത്തീര്‍ന്ന പാഞ്ചാലി
ചുറ്റിയ ചേല പുതപ്പിച്ച മട്ടില്‍
കര്‍മ്മച്യുതികളുടെ ശവഘോഷയാത്ര...!
ഇരുള്‍വീണ വഴികളിലെവിടെയോ
കല്‍പ്പിതവിധേയത്വ ഭാവമായ്
നികൃഷ്ടനും, നിരായുധനുമെങ്കിലും
അശ്വത്ഥാമാവിപ്പോഴും കാണും;
പൊളിവചനത്തിന്‍ കരഘോഷമിന്നും
ഗുരുത്വത്തിന് ശിരസ്സറുത്താടുന്ന കാഴ്ച...!

പലായനം;
പിന്നിട്ട കാതങ്ങള്‍ എണ്ണാതെ
കരിന്തിരിക്കാഴ്ചകള്‍ കണ്ണിലെടുത്ത്
നോവിന്റെ കുന്തിരിക്കപ്പുകയേറ്റ്
ചതിയുടെ മൂര്‍ഖന്‍ വിഷം തീണ്ടി
ജടിലമാം ജീവിതത്തില്‍ നിന്നും
മോചനമില്ലാതെ എന്നിലേക്കായ്;
അവിടെ, ഓംകാരമൂലമന്ത്രധ്വനി
‘സ്വം’എന്ന രൂപം കൈക്കൊണ്ടിരുന്നു...!Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com15tag:blogger.com,1999:blog-8801474711586645170.post-42352373528633904912008-02-18T14:07:00.004+05:302009-11-29T15:06:04.453+05:30കൃഷ്ണാ, നീയെവിടേ...?കണ്ണന്റെ കാളിന്ദീ... തീരം തേടീ...
പാഴ് മുളം തണ്ടുമായ്... ഞാനലഞ്ഞൂ... കൃഷ്ണാ;
നിന് ചൊടിചേര്ത്തിതില്,
പൂവിരല്‍ത്തുമ്പിനാല്‍,
സ്വരരാഗമധുമാരി ചൊരിയാന്‍...
ഹരിമുരളീഗാനമുണര്ത്താന്...
നീയെവിടേ... കൃഷ്ണാ... നീയെവിടേ...

യദുകുലമെവിടെ ? യാദവരെവിടെ ?
ഗോപികമാരും, രാധയുമെവിടെ ?... (2)
വൃന്ദാവനിയിലെ, പൂഞ്ചോലകളില്‍..
സാന്ദീപനിയുടെ, ആശ്രമവനിയില്‍..
നീയെവിടേ... കൃഷ്ണാ... നീയെവിടേ...

മുകിലൊളിയെവിടെ ? കൌസ്തുഭമെവിടെ ?
മഞ്ഞത്തുകിലും, പീലിയുമെവിടെ ?... (2)
ഗുരുവായൂരിലെ, നിന് തിരുനടയില്‍..
പൂന്താനത്തിന്, സ്തുതിമധുരത്തില്..
നീയെവിടേ... കൃഷ്ണാ... നീയെവിടേ...

<embed quality="high" pluginspage="http://www.macromedia.com/go/getflashplayer" type="application/x-shockwave-flash" bgcolor="#000" width="328" height="94" src="http://www.esnips.com//escentral/images/widgets/flash/esnips_player.swf" flashvars="theTheme=blue&autoPlay=no&theFile=http://www.esnips.com//nsdoc/80f6d65b-e51d-4ec0-a938-2785948e03ae&theName=kannante&thePlayerURL=http://www.esnips.com//escentral/images/widgets/flash/mp3WidgetPlayer.swf"></embed>

Get this widget

Track details

eSnips Social DNA

Music, Orchestration and Voice: Dr.Panicker
Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com20tag:blogger.com,1999:blog-8801474711586645170.post-4040633927526052952008-02-16T14:52:00.006+05:302008-02-16T15:19:46.871+05:30പ്രണയ (ദിന) തര്‍പ്പണം...ഇക്കൊല്ലമാദ്യമായ് കൊന്നപൂത്തു
കൂടെ, ഞൊടിനേരം തെറ്റിയ വേനല്‍മഴയും!
തെക്കേപ്പറമ്പില്‍ പൂവിട്ട മുല്ലയ്ക്ക്
അഞ്ജലീ, നിന്റെ വിയര്പ്പിന് സുഗന്ധം!

കാലം വിലയിട്ട സ്വപ്നങ്ങള്‍ നമ്മള് ചേര്-
ന്നെഴുതിയ മുറ്റത്തെക്കോണില്‍ നിനക്കായ്
ഉരുളിയില്‍ തുള്ളിത്തിളയ്ക്കും നുറുക്കരി-
ച്ചോറുഞാനൂട്ടാമീ പ്രണയസുദിനത്തില്‍!

പെയ്തൊഴിയാത്ത മഴനൂലുകള്‍ നെയ്തൊരാ-
ക്കമ്പളം; കൂരിരുള്‍, ഭൂമിക്ക് കാഴ്ചവയ്ക്കേയന്ന്,
നിലയ്ച്ചിട്ടും മിടിക്കുന്ന മാറില്ച്ചേര്ന്നേങ്ങുന്ന
ചിന്നുവും, ഞാനും നിനക്കന്യരായി...!

നീ നോല്‍ക്കാത്ത നോയമ്പുകളുണ്ടോ ?
നിന് വിളി കേള്‍ക്കാത്ത ദേവകളുണ്ടോ ?
ജപമന്ത്രധ്വനികളില് നീ നിന്നെ മറന്നോ ?
അതോ, നിനക്കായ് ഞാനൊന്നും പ്രാര്‍ത്ഥിച്ചില്ലേ?

മഞ്ഞച്ചില്ലുലഞ്ഞ പാവാടത്തുമ്പിന്,
തട്ടേറ്റുറങ്ങുന്ന തൊട്ടാവാടിത്തൈയ്യെ,
കള്ളനെന്നുച്ചെ വിളിച്ച കറുകക്കൊടിയെ
മോതിരക്കെട്ടാക്കി വിരലിലിട്ടു...

വാല്ക്കിണ്ടിവെള്ളം തൊട്ടെള്ളും തുളസിയും,
കുഞ്ഞിളംകൈയ്യാലേ തര്പ്പിക്കുമുരുളയും
നാക്കിലയില്‍ വച്ചീറന് കൈതട്ടിവിളിക്കും
എന്നേയും, മോളേയും നിനക്ക് കാണാമോ ?

ഇളനീര്ത്തറ നെറ്റിതൊട്ടുവന്ദിക്കും,
പൊന്നുമോളറിയുന്നുവോ, തന്നമ്മയെ;
കുന്നോളമാശകള് മനസ്സില്‍ സ്വരുക്കൂട്ടി,
കാറ്റേറിപ്പോയൊരെന് പ്രിയതമയെ...!Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com16tag:blogger.com,1999:blog-8801474711586645170.post-5789612799859159242008-02-11T18:37:00.000+05:302008-02-11T19:32:46.424+05:30നിനയ്ക്കാത്ത കാഴ്ച്ചകള്ധിഷണയുടെ പരശതം,
അക്ഷൌഹിണികളണിനിരന്ന്,
ബൌദ്ധിക കാഹളം മുഴക്കിയും;
പ്രജ്ഞയുടെ ശതകോടി,
മദജലം പൊട്ടിയ ഗജജാല-
മാത്മീയത ഛിന്നം വിളിച്ചും;
പലജിഹ്വകള്‍ തെളിച്ചവഴികളില്‍,
പുകള്‍ പെറ്റ സംസ്കാര പാപ്പരത്തം...!

തൊട്ടുതീണ്ടലിന്‍ പുതിയോ-
രര്‍ത്ഥതലങ്ങള്‍; വഴിവക്കിലും,
മട്ടിലും, നോട്ടിന്റെ കെട്ടിലും,
ചൂടുപറ്റിയപങ്കിന്റെ കറകളിലും...!
കനത്തകോടകെട്ടിയ രാവറയില്‍,
അനന്യാദര്‍ശ യജ്ഞകുണ്ഡത്തില്‍,
ആവേശജ്ജ്വാലാമുഖികള്‍,
തണുത്തുറഞ്ഞു, കരിമ്പടം തേടി...!

ചരടുപൊട്ടിയ ജീവിതപ്പട്ടം,
കണ്ണുകെട്ടിയ നീതിദേവത,
നീറ്റടയ്ക്കാത്തോടെതിര്‍തൂക്കി,
സിംഹഭാഗം കാറ്റുതൊട്ടിലിനേകി...
പേര്‍ത്തുമാടിയ സ്തുതിപാഠകവൃന്ദം-
കാണ്‍കെ, തുടലില്‍ ശിഷ്ടഭാഗം,
പേരാലിന് കൊമ്പത്തു തൂങ്ങിയാടി;
കാറ്റുലച്ചതുച്ചിയിലെ ചില്ലകളിലും...!

മാറ്റൊലിത്തേരിന്‍,
ചേറിലാണ്ട നെടിയചക്രം,
വലിച്ചെടുക്കുന്നോരഭിനവ,
സൂതപുത്രന്റെ വിധിഹിതം പോല്‍,
വനരോദനങ്ങളുടെ ശിരസ്സറ്റുവീഴുമ്പോള്‍,
കപടകാര്‍മേഘസഞ്ചയം,
താതസൂര്യന്റെയും കണ്ണുമൂടുന്നത്,
ധര്‍മ്മസംസ്ഥാപനമോ? ഭീരുത്വമോ?

ചപലപ്രണയതെരുക്കൂത്തു കാണാന്‍,
കൊതിച്ചവേളകളിലെല്ലാം,
നിമിഷാര്‍ദ്ധത്തിലെ കൂരിരുട്ട്,
അഭിശപ്തവര്‍ണ്ണക്കാഴ്ചകളേകിയെങ്കിലും,
ഒരുവിടവാങ്ങല്‍ ദുഷ്പ്രാപമെന്നും,
തണലും തണുപ്പുമേകും,
സ്വപ്നങ്ങള്‍ വീശും, വിടര്‍ന്ന
തൂവല്‍ച്ചിറകുകള്‍ക്കടിയില്‍ നിന്നും...
Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com14tag:blogger.com,1999:blog-8801474711586645170.post-82351302483596203952008-02-03T16:25:00.001+05:302008-02-19T19:11:56.870+05:30ഒരു താരാട്ട്[ഇത് ഒരു കവിതയല്ല...
മരുമകള്‍ക്കുവേണ്ടി കുറേ മുമ്പേയെഴുതിയ ഒരു താരാട്ടുപാട്ട്...
(ഗീതേച്ചിയുടെ ഗീതങ്ങളാണ് പോസ്റ്റ് ചെയ്യാന്‍ പ്രചോദനം..)
ഇനി ഈണത്തില്‍ പാടിക്കോളൂ... :-)]
താരാട്ട് ഇന്‍ഡ്യാഹെറിറ്റേജ് പണിക്കര്‍ സാറിന്റെ ശബ്ദത്തില്‍ ഇവിടെ..

ചാഞ്ഞുറങ്ങ്, ചരിഞ്ഞുറങ്ങ്,
ചാഞ്ചക്കമാടി മോളുറങ്ങ്... (2)
മുത്തണിത്തോപ്പിലെ മധു-
വണ്ടുമൂളുമീണത്തിലായ്..
മൂവാണ്ടന്‍ മാവില്‍ കാറ്റ്,
കിന്നരംപാടും താളത്തിലായ്..
(ചാഞ്ഞുറങ്ങ്......... മോളുറങ്ങ്... )

താരാട്ടെന്നും പാടിത്തരാന്‍ അമ്മയുണ്ടാം എന്നും കൂടെ,
താലോലമാട്ടുവാന്‍ അച്ഛനുണ്ടാം എന്നും ചാരേ,
കണ്മണിപ്പൂമകളേ കണ്ണിന് മുന്നില്‍ നീ വളര്..
പുഞ്ചിരിത്തേന്‍ നിറച്ച്, കൈവളര്, കാല് വളര്..
നെഞ്ചോടു ചേര്‍ത്തുനിന്നെ പുല്‍കിയുറക്കാം...
(ചാഞ്ഞുറങ്ങ്......... മോളുറങ്ങ്... )

കോലക്കുഴലൂതിവരും കണ്ണനുണ്ടാം എന്നും തുണ,
കൈതേരിഭഗവതിയും വരമരുളും എന്നുമെന്നും,
ചന്തമുള്ള ചന്ദനമായ്, ചന്ദ്രികയായ് നീ തെളിയൂ..
പൊന്നോലപ്പട്ടുടുത്ത്, പാലൊളിയായ് ശ്രീ തെളിയൂ..
പൊന്നുമ്മനല്‍കിനിന്നെ പാടിയുറക്കാം...
(ചാഞ്ഞുറങ്ങ്......... താളത്തിലായ്... )Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com23tag:blogger.com,1999:blog-8801474711586645170.post-67257227245066295182008-01-29T10:11:00.000+05:302008-01-29T10:48:42.430+05:30ചാക്രികക്രിയകള്പൂജ:
ചെമ്പട്ടും തറ്റുമുടുത്ത്, രുദ്രവിളക്കുവച്ച്,
രാഷ്ട്രീയക്കോവിലില്‍ ഗണപതിഹോമം...
മല്‍ജനുസ്സിന്റെ ജന്മാവകാശം,
പതിച്ചേകിയ പൊതുജനം സാക്ഷി...
കപടവിശ്വാസത്തിന് അരചന്ദനം,
മനസ്സിന്നുകുറുകെ പൂണൂലില്‍ തൊട്ട്,
നീതിധര്‍മ്മങ്ങളെ ഹവിസ്സാക്കി,
രാഷ്ട്രതന്ത്രാഗ്നിയില്‍ നേദിച്ച്,
വാഗ്ദത്തഭൂവാം ഹസ്തമുദ്രയില്‍,
വാഗ്ദാനങ്ങളാം വലം പിരിയേന്തി,
ആരോപണമന്ത്രങ്ങളുരുക്കഴിച്ച്,
അധികാരവരേണ്യപീഠേകരേറി...!

കര്‍മ്മം:
പ്രതിപക്ഷ, വിമത; പ്രത്യക്ഷപുച്ഛങ്ങളും,
അരമതില് വിടവിലൂടരക്കിടും ബന്ധങ്ങളും,
രാജസൂയത്തിന് ചതുരംഗപ്പലയില്‍,
പകിടകളായുരുട്ടി, യെത്ര ദ്രൌപദിമാരെ,
എത്ര സത്യങ്ങളെ, അവകാശങ്ങളെ,
പാഴ് പണയങ്ങളായ് വാങ്ങിവച്ചു...!
കൊടിവര്‍ണ്ണപ്പുകമറയ്ക്കുള്ളില്‍,
കോമരക്കോലങ്ങളെ,
മുപ്പതുവെള്ളിക്കു വിലയ്ക്കുവാങ്ങി...!
അരൂഢപ്രതിഷ്ഠകളില്‍,
രുധിരം ചാര്‍ത്തി,
പള്ളിമണിമേടകളില്‍ മരണം മുഴക്കി...!
ജഠരാഗ്നി ജയിലറയ്ക്ക്,
വഴിയൊരുക്കുമ്പോള്‍,
ഭീകരവാദത്തിന് മുഖമുദ്ര നല്കി...!
സൈദ്ധാന്തിക പകപോക്കാന്‍,
വിധ്വംസകവൃത്തിക്ക്,
തടവറയ്ക്കുള്ളിലായ് മണിയറകളൊരുക്കി...!

വിചിന്തനം:
ദീപ്തസത്യകൂരമ്പുകളെത്രകൊണ്ടിട്ടും,
കാപട്യകവചത്തിനെന്തുപറ്റി...?
തട്ടിത്തെറിച്ചവ ചിലതുകൊ-
ണ്ടനുയാത്രികര്‍ ചിലരിടറിവീണു...
മൊഴിശരങ്ങളാവനാഴിയിലിനിയുമേറെ,
നെറ്റിയില്‍ കൊമ്പുള്ള തൊലിക്കട്ടിയും...
ശാക്തിക വിഭാഗീയത തലപ്പന്തുതട്ടാന്‍,
ചാവേറായണികളും, ഇനിയുമെത്ര...!

അനിവാര്യത:
മനസ്സിന് പ്രരൂഢവിശ്വാസങ്ങളൊക്കെ,
നെയ്തെടുക്കുന്നോരൂടും, പാവും,
കടപുഴയ്ക്കുന്നോരടിയൊഴുക്കുകള്‍,
ഉടലാര്‍ന്നുറയും മുമ്പേയൊട്ടറിഞ്ഞില്ല...!
“ഡെമോക്ലീസി”ന് വാളില്‍ നിന്നൊഴിയവേ,
പിടിയാനയ്ക്കൊരുക്കിയ, ചേര്‍വാരിക്കുഴിയില്‍,
ഇടറിനിപതിച്ചൊരു കൊമ്പനുചുറ്റും,
താപ്പാനക്കൂട്ടങ്ങള്‍ വിധികല്‍പ്പിക്കുന്നു...!!
ശുഭം!Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com15tag:blogger.com,1999:blog-8801474711586645170.post-87681934511972614542008-01-06T12:11:00.000+05:302008-01-06T12:52:25.275+05:30ഇത്തിരി നേരം(1)
തുലാമഞ്ഞിന്‍ തൂവല്‍ക്കുടിലില്‍,
തുഷാരങ്ങളില്‍ തിരിചാര്‍ത്തുന്നൊരാ,
ഇളംസൂര്യന്റെ സ്നേഹകിരണങ്ങള്‍ക്കും,
വൃശ്ചികപ്പുലരിക്കുമായ് കാത്തുനില്ക്കേ...

നനുത്തവെട്ടത്തില്‍, നടുമുറ്റത്തായ്,
ആലസ്യത്തിന് ചാരുപടിയില്‍ക്കിട-
ന്നുണങ്ങിത്തുടങ്ങിയ തുളസിയും, തറയും,
പ്രായത്തിന് “Sepia Tone”ല്‍ ഞാന്‍ കണ്ടു...
(2)
വരണ്ടുതുടങ്ങിയ, കണ്ണീര്‍പ്പാടങ്ങളിലും,
വിണ്ടുതുടങ്ങിയോരോര്‍മ്മപ്പറമ്പിലും,
തിമിരം ബാധിക്കാത്തോരകക്കണ്ണിലും,
നഷ്ടസ്വപ്നങ്ങളുടെ വേലിയേറ്റങ്ങള്‍...

നിഴല്‍ വീണയഗ്രഹാരത്തിന്റെ വാതില്‍ തുറ-
ന്നൊരു പനിമതിരാവും കടന്നുവന്നീലാ...
പൊഴിഞ്ഞുവീണ പനിനീര്‍ദളങ്ങളുടെ,
വര്‍ണ്ണനിദാനങ്ങള്‍ ആരും തിരക്കീല...
(3)
നേര്‍ത്ത ദാമ്പത്യം പടിയിറക്കി-
ക്കൊണ്ടുപോയ സൌഭാഗ്യങ്ങളൊന്നുമേ,
തിരിച്ചെടുത്തേകുവാനൊട്ടുമായില്ല ;
മക്കളേ, നിങ്ങളീയച്ഛനു മാപ്പുനല്‍കൂ...!

നിറഞ്ഞസ്നേഹവും, വിദ്യാനിവേദ്യവും,
മനസ്സാഭുജിച്ചു ജീവരഥ്യതെളിച്ചതില്‍,
മക്കളേ, അച്ഛന് കൃതാര്‍ത്ഥനായ് ;
മിഴിനീരുപ്പുചേര്‍ത്തനുഗ്രഹങ്ങള്‍...
(4)
കാതങ്ങള്‍ അകലെയാണെങ്കിലും,
ചേക്കേറിയ ചില്ലകളില്‍ കൂടുകൂട്ടി,
നെട്ടോട്ടമോടവേ, നേരമൊട്ടില്ലെന്നാലും,
തണ്ടക്കിളിയേയും കൂടെ നിര്‍ത്തി...

ജന്മസുകൃതങ്ങളും, പിതൃക്കളുമുറങ്ങുന്ന,
മണ്ണില്‍നിന്നൊരു പുന:പ്രതിഷ്ഠ ; പിന്നെ,
കാലത്തിനൊപ്പമെത്താനൊരു പാഴ് ശ്രമം;
തിരിച്ചനിവാര്യമാമീ, ഏകാന്തവഴികളില്‍...!
(5)
കഴിഞ്ഞ ഡിസംബറില്‍, കുഞ്ഞുമോണകാട്ടി,
പുഞ്ചിരിച്ചോരോന്നും, കുറുകിമൊഴിഞ്ഞ,
കൊച്ചുമോളെ, ക്കോരിയെടുത്തുപുല്‍കാന്‍,
നെഞ്ചകമാകെ തുടിക്കുന്ന പോലെ...

ഇന്നീ ഡിസംബറും, വര്‍ഷവും കൊഴിയവേ,
മനസ്സിനുള്ളില്‍ കുഞ്ഞുമോഹങ്ങള്‍ മാത്രം..
എല്ലാമുഖങ്ങളും, ഇടയ്ക്കൊന്നു കാണണം,
ഒത്തുചേര്‍ന്നെന്നെങ്കിലുമൊരിത്തിരി നേരം...Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com15tag:blogger.com,1999:blog-8801474711586645170.post-33529963020304349572007-12-18T11:22:00.000+05:302007-12-18T11:40:55.982+05:30കര്മകാണ്ഡംകാവ്യവര്ണ്ണങ്ങള് ചാലിച്ച്, മനസ്സാം താളില്‍,
വരച്ചെടുത്തോരെന്നിലെ ഭാവനയെ,
കൂമ്പിയ മിഴികളും, തൊഴുകൈപ്രാര്‍ത്ഥനയുമോടെ,
നെഞ്ചിലെ തുടിപ്പേകി സുഭഗമാക്കി...

സ്നേഹത്തിന് ശ്രുതിചേര്‍ത്ത തംബുരു-
തന്ത്രികളില്‍ മീട്ടും സ്വരരാഗത്തെ; മമ
ഹൃദയതാളത്തിന് അനന്യമാം ലയത്തില്‍,
വാഗ് ദേവിയരുളിയ വരങ്ങളാക്കി...

എങ്കിലും, ആത്മഹര്‍ഷാതിരേകത്താല്‍,
സ്നേഹപര്വ്വത്തിന് വരികളിലായി,
വര്‍ണ്ണാക്ഷരങ്ങളാല്‍ കൊളുത്തിയ ദീപങ്ങള്‍,
മന്ദസമീരനാലും അണഞ്ഞിടുന്നോ...?

എന്റെ ജന്മാന്തരങ്ങള് തന് സീമന്തരേഖയില്‍,
സിന്ദൂരം സന്ധ്യയായ് പടരുന്നുവോ...?
ദേവശിലകളാല്‍ തീര്‍ത്തൊരെന്‍ മോഹങ്ങള്‍,
കാലതപത്താലിന്നുരുകുന്നുവോ...?

അറിയില്ലെനിക്കൊന്നും; ലോകതത്വങ്ങളും,
കാലചക്രത്തിന് നൂതനനീതികളും; പക്ഷേ,
മനസ്സാക്ഷിയെന്നോടു മൃദുവായി മന്ത്രിച്ചു..
“കര്‍മ്മണ്യേ വാ’ധികാരസ്തേ, മാ’ഫലേഷു കദാചന:“Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com10tag:blogger.com,1999:blog-8801474711586645170.post-62249625360452570222007-12-08T12:50:00.000+05:302007-12-08T13:16:17.308+05:30ഇനിയുമെങ്ങോട്ട്...?യാഥാര്‍ത്ഥ്യത്തിന് അഗ്നിസ്ഫുരണങ്ങള്‍,
പകല്ക്കിനാക്കള് തന്,
മൂടല്‍മഞ്ഞല മറനീക്കവേ,
ഇനിയുമെങ്ങോട്ടേക്കെന്നാരോ തിരക്കുന്നൂ...
ഇപ്പൊഴും ഉത്തരമില്ലാ സമസ്യ !!

ഉത്തരം നല്കേണ്ടവര്,
രാഷ്ട്രീയ വിഴുപ്പുകള്‍ക്ക്,
ആണവസംസ്കാര പരിവേഷം നല്കി..!
സിരകളില്‍ വിദ്വേഷവിഷം കുത്തിവച്ചു..!

ഇന്നിന്റെ മണ്ണില്‍ വസന്തം വിരിയില്ല,
പൂത്തുമ്പികള്‍ പറക്കില്ല,
പൂവിളികളുമുയരില്ല; പകരമിവിടെ,
ക്യാമ്പസ്സില്‍ കൊലവിളികളിനിയുമുയരും...

താരയുദ്ധങ്ങള്‍ക്ക് കോപ്പുകൂട്ടും,
“ക്രൂയിസ്” മിസ്സൈലുകള്‍ ദുരന്തം വിതറും,
“ഹോക്സ്” കള്‍ ആകാശക്കാഴ്ച്ചകള്‍ മറയ്ക്കും,
കാകനും, കഴുകനും ചുറ്റിപ്പറക്കും...!!

ഡോളറും യൂറോയും, ഇ-വേസ്റ്റും തീര്‍ക്കും,
പാശുപതാസ്ത്രങ്ങള്‍ ദ്രൌണിയെ തിരയും..
മിന്നുന്ന സമ്പത് വ്യവസ്തയില്‍ പോലും,
വായുവിന്നാളുകള്‍ “ക്യൂ” വായി നില്ക്കും...

കോടിയുഗപുണ്യങ്ങള്‍ കീഴ്മേല്‍ മറിച്ച്,
തീക്കനല്‍ക്കട്ടയില്‍ തെയ്യാട്ടമാടുമ്പോള്‍,
വീണ്ടും, വീണ്ടുമതേ ചോദ്യമുയരുന്നു,
നാമിനിയുമെങ്ങോട്ട് ?.. ഇനിയുമെങ്ങോട്ട് ?Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com6tag:blogger.com,1999:blog-8801474711586645170.post-67719057841647599532007-12-04T13:55:00.000+05:302007-12-04T14:25:08.876+05:30അറിയാത്ത തീരങ്ങളില്കിനാക്കള് കാണാന്‍ ഇനിയെത്ര നേരം?
വരച്ചെടുക്കാനായ് ഇനിയെത്ര മുഖങ്ങള്‍?
വര്‍ണ്ണങ്ങളില്ലാത്ത നേര്‍ത്ത വരകളില്‍,
അമ്മയുടെ പൊള്ളുന്ന കണ്ണീര് പടര്‍ന്നുവോ?

ഇന്നീതുലാവര്‍ഷസന്ധ്യയില്‍ എന്തിനായ്,
എന്‍ കൈത്തലമേന്തി, നടക്കാനിറങ്ങിയമ്മ?
നടവാതില്‍ പുറകെ, കൊട്ടിയടച്ചതിന് ശബ്ദം,
കാതിണകളിലെന്തേ വന്നലച്ചില്ലാ...?
രാത്രിയുടെ നിശ്വാസങ്ങളെനിക്കു കേള്‍ക്കാം,
മുന്നില്‍ ഇരുള് വീണതമ്മയറിഞ്ഞില്ലേ?
സ്വാദിന് മണമെന്‍ വിശപ്പുണര്‍ത്തുമ്പോള്‍,
തട്ടുകടകള്‍ താണ്ടി, എങ്ങോട്ടു നടക്കുകയാണമ്മ?

നനുത്തപൂഴിയില്‍ കാലിടറുമ്പോഴും,
നേര്‍ത്തൊരുപ്പിന്‍ കുളിര്‍ക്കാറ്റടിക്കുമ്പോഴും,
തൊടുപാച്ചില്‍ കളിക്കും തിരകള്‍ കേട്ടപ്പോഴും,
കടലിന്റെ സാമീപ്യം ഞാനറിഞ്ഞു...!
എന്തോ തിരക്കാന്‍, വിളിക്കുവാനായവേ,
പെട്ടെന്നെന്‍, നിലനില്‍പ്പിന് ബന്ധം മുറിഞ്ഞു !
തട്ടിമാറ്റും കൈകളും, ഭര്‍ത്സനങ്ങളും,
മോളേയെന്നമ്മയുടെ, തേങ്ങലുകളുമകന്നു പോയ്...

അറിയാത്ത വഴികളിലമ്മയെത്തിരക്കി,
തിരയെത്താദൂരത്താ, തീരത്തിരിക്കുമ്പോള്‍,
എന്നെപ്പുല്‍കാനൊരുങ്ങുന്ന കൈകള്‍ക്കുമുമ്പേ,
കാലന്റെ കാലടി ശബ്ദം ഞാന്‍ കേട്ടുവോ?Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com6tag:blogger.com,1999:blog-8801474711586645170.post-38439800258548262632007-11-26T10:30:00.000+05:302007-11-26T10:53:23.587+05:30കേരളം എവിടേയ്ക്ക്?

സമകാലിക കേരളം എങ്ങോട്ട് ? ഒരു ചോദ്യവും, ചിലവിചിന്തനങ്ങളും..

Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com3tag:blogger.com,1999:blog-8801474711586645170.post-81461465636167285672007-11-25T08:24:00.000+05:302007-11-25T11:57:57.805+05:30ആദ്യത്തെ സീന്സവ്യസാചി നടപ്പിന് വേഗം കൂട്ടി.. തൊട്ടാവാടികളെ ചവിട്ടിയുറക്കി, ഊടുവഴിയിലൂടെ മുന്നോട്ട്.. ഇന്നെന്തായാലും അരമണിക്കൂര്‍ മുന്നെ എത്തണം.. ഷിജു എസ്. പണിക്കരുടെ ചിത്രത്തില്‍ മുഖം കാണിക്കാന്‍ പറ്റുന്നത് ചില്ലറക്കാര്യമാണോ?

കാലമെത്രയായി, കല, നാടകം എന്നൊക്കെ പറഞ്ഞു നടക്കുന്നു.. PWD ടീമിന്റെ കൂടെ ഒരു നിഴലായ്.. SSLC കഴിഞ്ഞയുടന്‍, സര്‍വീസിലിരുന്ന് ദിവംഗതനായ അപ്പന്റെ ജോലി കിട്ടിയതാ.. കലയെ വിടാതെ കൂടെ കൂട്ടി.. അതില്‍പ്പിന്നെ കുടുംബമുണ്ടാക്കനുള്ള തത്രപ്പാടിലായിരുന്നു.. മക്കള്‍ പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് മാറി ചിന്തിക്കാന്‍ തുടങ്ങിയത്.. നീണ്ട കലായാത്രക്കിടയില്‍ കിട്ടിയ കഥാപാത്രങ്ങളെ ( തെണ്ടി, ഇടിയന് പോലീസ്, ഹനുമാന് etc. ) മനസ്സിലും, കാലം കൈവച്ചു തുടങ്ങിയ ഫോട്ടോകള്‍ കണ്ണിലും വച്ചു താലോലിച്ചു.. പിന്നെ അമാന്തിച്ചില്ല.. കലാപ്രതിഭ മകനേയും, കലാതിലകം മകളേയും വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.. ഒരു പരിധിവരെ വിജയവും കണ്ടു.. പക്ഷെ, ക്ലാസ്സുകള്‍ കയറിവരുമ്പോള്‍ ചിലവുകള്‍ക്കെതിരേ താന്‍ പടവെട്ടുകയായിരുന്നില്ലേ?

നടത്തം ഒറ്റവരമ്പില്‍ കൂടിയായി.. തവളകള്‍ നിര്‍ത്താതെ കരഞ്ഞു, ചീവീടുകളുടെ അകമ്പടിയോടെ.. ഈശ്വരാ, ഇവറ്റകളെ തിരഞ്ഞ് പാമ്പുകളും ഇറങ്ങിക്കാണുമോ? ദേവീ, കാത്തോളണമേ...

വരമ്പുകടന്നാല്‍ തോട്ടുംകരയാണ്.. ഒരു 2 കി. മീ. കാണും കോറോത്തെ വയലിലെത്താന്‍.. അവിടാണ് ഷൂട്ടിങ്.. അറിയാതെ അയാള്‍ പിന്‍കഴുത്തും, കവിളും ഒന്ന് തലോടി.. ആ ബുദ്ധിജീവി ലുക്ക് തന്റെ ഐഡന്റിറ്റിയായിരുന്നോ? പുറത്തിറങ്ങിയാല്‍ ആളുകള്‍ തന്നെ തിരിച്ചറിയുമോ? മുഖം വെള്ളിത്തിരയില്‍, നാലാളുകള്‍ കാണില്ലേ? ഒരു നെടുവീര്‍പ്പില്‍ ഉത്തരങ്ങള്‍ എല്ലാം ഒതുങ്ങി... മക്കള്‍ക്കുവേണ്ടി എന്തെല്ലാം ചെയ്തു.. തനിക്കുവേണ്ടി ഇത്രയെങ്കിലും ആവാമല്ലോ?

കോറോത്ത് ഒരു ബഹളം തന്നെ നടക്കുന്നു.. മാറിപ്പോയോ? ഇന്ന് വല്ല കമ്മ്യൂണിസ്റ്റ് യോഗമോ മറ്റോ ഉണ്ടായിരുന്നോ? ഓര്‍മ്മയിലില്ല.. മുന്നോട്ട് തന്നെ നടന്നു.. പ്രൊഡക്ഷന്‍ മാനേജര്‍ക്ക് ഇന്നലെ കണ്ട ഭാവം പോലുമില്ല.. താനല്ലെ, ഇന്നലെ കുളത്തിലെ വെള്ളമെടുക്കാന്‍ അനുവാദം വാങ്ങിക്കൊടുത്തത്..

“ താനെന്താടോ കൊണ്ടുവന്നത് ? കോഴിയോ, ആടോ അതോ പോത്തോ ?“

മാനേജരുടെ ധാര്‍ഷ്ട്യം നിറഞ്ഞ വാക്കുകളുടെ പൊരുള്‍ പിടികിട്ടിയില്ല..

“ദാ, ആ ഭാഗത്തുണ്ട്.. കാഴ്ച്ചകളെല്ലാം അവിടാ വച്ചേക്കുന്നെ.. ആടിനേം, കോഴീനേം കൊടുത്ത് ചാന്‍സ് മേടിക്കാന്‍ വരുന്നോരെ ആദ്യമായ് കാണുകയാണെന്റീശോയേ...!”

അപ്പൊ, അതാണു കാര്യം.. കലയെന്നു കേള്‍ക്കുമ്പോള്‍ നാലും കൂട്ടി മുറുക്കിത്തുപ്പുന്നവനും, സിനിമയെന്നു കേട്ടപ്പോള്‍ തരിപ്പിളകിക്കാണും.. അല്ലേ ഇതാരൊക്കെയാ ഇത്.. വലക്കാരന് ദാമു, മീങ്കാരന് അസീസ്, ചെത്തുകാരന് കിട്ടന്, ദമോദരന് മാഷ്, ബ്രോക്കര്‍ ചീരാന്‍... എല്ലാവരും പട്ടാളവേഷത്തില്‍... ദേവിയേ, താന്‍ വൈകിയോ?

"സവിയേട്ടാ, നാളെ അമ്പലത്തില്‍ മോന്റെ മോഹിനിയാട്ടണ്ടല്ലേ?"

ബ്രോക്കര്‍ ചീരാന്റെ കുശലാന്വേഷണം.. കലിയങ്ങ് കയറി വരുന്നു.. ഇവനൊന്നും വേറെ പണിയില്ലേ? അല്ലെങ്കിലെന്തിന് അവരെ പറയണം... നാലാളുകൂടുന്നിടത്തെല്ലാം തന്റെ മക്കളെപ്പറ്റി പറയാറുണ്ടായിരുന്നു.. എന്തൊക്കെ സ്വപ്നങ്ങളാണു കണ്ടത്.. കെട്ടിച്ചുവിട്ടേപ്പിന്നെ, മകള്‍ കലയെ കൈവിട്ടു.. പിന്നെയെല്ലാം മകനായിരുന്നു.. പൊന്നുപോലെയാണ് പോറ്റിവളര്‍ത്തിയത്.. ഒന്നിനും ഒരു കുറവും വരുത്തിയില്ല... എന്നിട്ടും, തന്റെ മുഖത്ത് ചെളിവാരിയെരിഞ്ഞതു പോലല്ലെ, തന്നേക്കാള്‍ പ്രായമുള്ള നാടകനടിയോടൊപ്പം അവന് ഇറങ്ങിപ്പോയത്.. നാളെ അവന്റെ കല്യാണാത്രേ...!

“ദേ, ചീരേട്ടാ...!”

പ്രതിഷേധം ഒരു നോട്ടത്തിലൊതുക്കി, സവ്യസാചി പട്ടാളക്കാരനായിത്തുടങ്ങി.. ഏതോ പുതിയ കലാസപര്യയ്ക്ക് നാന്ദികുറിക്കും വണ്ണം.. പിന്നെ, ആക്ഷന്‍, കട്ട് വിളികള്‍ക്കിടയില്‍, കോറോത്തെ കുളത്തില്‍ നിന്നും പമ്പ് ചെയ്യുന്ന കൃത്രിമമഴയിലും, ഫാനുകള്‍ സൃഷ്ടിച്ച കൊടുങ്കാറ്റിലും, സെറ്റിട്ട കുടിലുകള്‍ക്കിടയില്‍ അയാള്‍ ദുരിതാശ്വാസപ്രവര്‍ത്തനം തുടങ്ങി.. ഒടുവില്‍, തലതുവര്‍ത്തി, പന്തിയിലിരുന്ന് വിറയലോടെ ഒരുരുള ചോറെടുത്തു.. തൊണ്ടയില്‍ത്തടഞ്ഞ ചോറുരുളയോടോപ്പം, മകനെക്കുറിച്ചുള്ള സ്വപ്നങ്ങളും അയാള്‍ വിഴുങ്ങാന്‍ ശ്രമിച്ചു...!!Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com4tag:blogger.com,1999:blog-8801474711586645170.post-9458599402080023802007-11-24T13:17:00.000+05:302007-11-24T14:52:26.533+05:30എന്റെ ഗ്രാമംഓര്മ്മകള് തളിരിടും, വല്ലരിയാണെന്,
മനസ്സിലെന്നും എന്റെ ഗ്രാമം..
ദീപ്തവര്ണ്ണങ്ങളാലെഴുതിയ ചിത്രങ്ങള്‍,
മാടിവിളിക്കുകയാണെന്നുമെന്നെ..

പുലരിയില്‍ ഒരു കുഞ്ഞുപൂവിന്റെ നിദ്രയില്‍,
ഇരവിന്റെ കണ്ണുനീരിറ്റിടുമ്പോള്..
കളകൂജനങ്ങളാല്‍ കുഞ്ഞാറ്റക്കിളികള്‍,
പകലിന്റെ ഓജസ്സ് ഏറ്റുവാങ്ങുമ്പോള്‍..

ഇന്നലെ,
നന്മകളോടിക്കളിക്കുന്നോരാമുറ്റം, എന്‍
ജന്മാന്തരങ്ങള്‍തന്‍ സുകൃതമായി..
ഒടുവില്‍ തളരുമ്പോള്‍, ഇത്തിരിനേരം,
ആ തണലേറ്റാല്‍ ഞാന്‍ ധന്യനായി..

ഇന്ന്,
തിരയുകയാണു ഞാന്‍ വ്യര്‍ത്ഥമായ്,
ഒത്തിരി മാറിയ ഗ്രാമസംശുദ്ധിയെ..
ഇന്നിന്റെ ക്രൂരഹസ്തങ്ങളില്‍ പിടയുന്ന,
സുന്ദരിയായൊരെന്‍ ഗ്രാമകന്യയെ...Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com3tag:blogger.com,1999:blog-8801474711586645170.post-73966346237691894712007-11-24T12:29:00.000+05:302007-11-24T13:01:07.492+05:30പ്രണയ വഴികളിലൂടെഓര്മ്മയില് സ് നേഹനന്മുത്തുകള് തിരയവെ,
ജീവനില്‍ ഞാന്‍ നിന്റെ പദനിസ്വനം കേട്ടു...
തെളിഞ്ഞവര്ണ്ണങ്ങളാലതിനു മിഴിവേകാന്‍ തുനിയവേ,
ഉണര്ന്നസ്വരങ്ങളായ് നീയെന്നരികില്‍ വന്നു...

അകക്കണ്ണിന് നിറമാര്‍ന്ന കാന്‍ വാസുകളില്‍,
മനസ്സാം തൂലിക നിന് ചിത്രങ്ങള്‍ തീര്‍ത്തു...
ഒരു ജന്മസാഫല്യ വരദാനമെന്നപോല്,
നിന്സ്വരരാഗം, പുതുമഴയായ് പെയ്തിറങ്ങി...

ഒഴുകിയെത്തിയ കൈവഴികളൊന്നായ്, ജീവന്റെ
നീലസാഗരത്തില് നിപതിക്കും മുന്നെ,
നീര്കണങ്ങളൊന്നുചേര്ന്നിറുകെ പുല്കി,
ഇടചേര്‍ന്നു, കൈകോര്‍ത്തു മുന്നോട്ടൊഴുകുവാന്‍...

പ്രണയമര്മ്മരങ്ങളുടലാര്ന്നതെവിടെ?
ഹൃദയം ഹൃദയത്തോടിണചേര്ന്നതെപ്പോള്?
അറിഞ്ഞില്ലൊന്നും; എപ്പൊഴോ നിനവില്‍,
ജീവിതരഥ്യയില്‍, തോളോടുതോള്‍ ചേര്‍ത്തു നാം...

ചാറ്റല്‍ മഴചിതറും, കാറ്റ് ചാമരം വീശും, പുലരിയില്‍,
പിന്നെ ഞാന്‍ എന്റെ പ്രണയിനിയെ കണ്ടു...
കണ്ണിമയ്ക്കാതെ ഞാന്‍ നോക്കിനിന്നു..
നെഞ്ചോടു ചേര്‍ത്തു ഞാന്‍ സ്വന്തമാക്കി...

വെള്ളിമേഘം വെണ്ണിലാവില്‍ ചാലിച്ചകൂട്ടില്,
ഇന്ദ്രനീല ശോഭയലിയിച്ചു ചേര്‍ത്ത്,
തൂമഞ്ഞിന്‍ വെണ്‍പട്ടില്‍ ചന്ദനം താളിച്ച,
തളിരിലയില്‍ താമരത്തണ്ടുകൊണ്ടെഴുതി;
നിന് ചിത്രം: പിന്നെ, നിന്നെയൊരുക്കി,
എനിക്കായ്, എന്‍ പ്രാണപ്രേയസ്സിയായ്...

തേനൂറും മൃദുസ് മേരമോടെ, കണ്കോണില്-
വിരിയും കുറുമ്പിന് ചിനുങ്ങും മുത്തുകളോടെ,
നാസികാഗ്രത്തില്‍ ചെറുകോപശോണിതത്തോടെ,
നിന്നവള്‍, ഞാനാ കരം ഗ്രഹിച്ചു; നിറഞ്ഞമനസ്സുമായ്...Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com1tag:blogger.com,1999:blog-8801474711586645170.post-23996807623932546972007-11-21T10:31:00.000+05:302007-11-21T16:43:27.083+05:30സൌഹൃദംനഷ്ടസ്വപ്നങ്ങളും, ഓര്‍മ്മകളും,
ഗൃഹാതുരത്വത്തിന് നെടുവീര്‍പ്പുകളും,
ഒഴുകിയെത്തും ഏകാന്തവേളകളില്‍
ഞാന്‍ എന്‍ ബാല്യത്തിലേക്കോടിയെത്തുന്നു...

പoനം, പരിഭവം, പ്രണയം ഇടചേരും,
സൌഹൃദം സ് നേഹത്തിന് മഴനൂലുകെട്ടും,
ചങ്ങാതിക്കൂട്ടങ്ങള്‍ തുടിതാളം കൊട്ടും,
മയില്‍പ്പീലിത്തുണ്ടായ് ഞാന്‍ കാക്കുമെന് ബാല്യം...

ഇന്നില്‍ ഞാന്‍ ഇന്നലയെ നെഞ്ചോടുചേര്‍ക്കുമ്പോള്‍,
അന്നു ഞാന്‍ നാളയെ കണ്ടിരുന്നില്ലയൊ?
പിരിയാന്‍ നിമിഷങ്ങള്‍ എണ്ണുന്ന ബന്ധങ്ങള്‍,
അറിയാതെ ഹൃദയങ്ങള്‍ ബന്ധിച്ചിരുന്നുവോ?

കാലായനത്തില്‍ പകച്ചുനില്‍ക്കുമ്പോഴും,
കലാലയവര്‍ണ്ണങ്ങള്‍ മനസ്സില്‍ നിറയുന്നു...
കുത്തൊഴുകുന്നൊരീ സമയക്കടലില് ഞാന്‍
സൌഹൃദം തേടി e-ചങ്ങാടം തുഴയുന്നു...

അറിയില്ലെനിക്കിതെന് ഏകാന്തമനസ്സിന്റെ,
വ്യര്ത്ഥജല്പ്പനങ്ങളിലൊന്നു മാത്രമോയെന്നും,
അതോ, സൌഹൃദവല്ലരികള് പൂത്തുലയുവാനായ്
കര്‍മ്മകാണ്ഡത്തിന്റെ, നിയോഗമാണോയെന്നും...Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com2tag:blogger.com,1999:blog-8801474711586645170.post-58319096891050318962007-11-21T09:59:00.000+05:302007-11-21T16:55:18.029+05:30അറിയില്ലെനിക്കൊന്നുംഅറിയില്ലെനിക്കൊന്നും, തുറന്നിടും വഴികളും,
വഴിവക്കില്‍, എന്നോ ഒരു നാളിലെന്മുന്നില്‍,
തളിരിടും ജീവിതവല്ലരിയും; നിറയെ,
സ് നേഹത്തിന് പൂക്കളും ഉണ്ടാവുമോയെന്ന്...

അറിയില്ലെനിക്കെന്‍ , മിഴികളില്‍ ഇനിയും തെളിയാത്ത,
പാതിയടഞ്ഞൊരെന്‍ വഴിയില്‍ വിളക്കാകുവാന്‍,
സ് നേഹത്തിന് ഈണം മൃദുവായ് മന്ത്രിക്കുവാന്‍,
എനിക്കായ് ജനിച്ചവള്‍ വിടരുമോയെന്ന്...Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.com2