പാഴ് മുളം തണ്ടുമായ്... ഞാനലഞ്ഞൂ... കൃഷ്ണാ;
നിന്‍ ചൊടിചേര്‍ത്തിതില്‍,
പൂവിരല്‍ത്തുമ്പിനാല്‍,
സ്വരരാഗമധുമാരി ചൊരിയാന്‍...
ഹരിമുരളീഗാനമുണര്‍ത്താന്‍...
നീയെവിടേ... കൃഷ്ണാ... നീയെവിടേ...
......
യദുകുലമെവിടെ ? യാദവരെവിടെ ?
ഗോപികമാരും, രാധയുമെവിടെ ?... (2)
വൃന്ദാവനിയിലെ, പൂഞ്ചോലകളില്‍..
സാന്ദീപനിയുടെ, ആശ്രമവനിയില്‍..
നീയെവിടേ... കൃഷ്ണാ... നീയെവിടേ...
.......
മുകിലൊളിയെവിടെ ? കൌസ്തുഭമെവിടെ ?
മഞ്ഞത്തുകിലും, പീലിയുമെവിടെ ?... (2)
ഗുരുവായൂരിലെ, നിന്‍ തിരുനടയില്‍..
പൂന്താനത്തിന്‍, സ്തുതിമധുരത്തില്‍..
നീയെവിടേ... കൃഷ്ണാ... നീയെവിടേ...
|
Music, Orchestration and Voice: Dr.Panicker
