കാലുഷ്യങ്ങളൊട്ടുമേ അറിയാതെ,
മിന്നീ, നീ കളിച്ചു ചിരിക്കയാണ്...
കാര്‍മുടിയിഴകള്‍ കോതിയൊതുക്കാതെ,
വെള്ളാരംകണ്ണുകളില്‍ കുസൃതി കാട്ടി...
എന്റെ നിസ്വനങ്ങള്‍ പതിതമായ് നിന്റെ
ദിനരാത്രപടവുകളില്‍ തേങ്ങലുകളായ്
വീണുടയുമെന്നാലും, ഒരുനാള്‍
അമ്മയെ തേടി നീ പോകതിരിക്കുമോ ?
വോള്‍ഗയില്‍ എനിക്കായ് വിരിഞ്ഞ്
ജര്‍മ്മനിയിലേക്ക് പറിച്ചുനട്ടൊടുവില്‍
ഞാനറിയാതെ നീരെടുത്തൊരെന്‍
താമരപ്പൂവിന്റെ തണ്ടു തേടി....?
മിന്നീ, നിരയ്ക്കാത്ത നീതിക്കു പകരമായ്
ഉപചാരവാക്കുകള്‍ മാത്രം നല്‍കി,
കാണാമറയത്ത് നടന്നകന്നോരായമ്മ,
അച്ഛന്റെ മനസ്സ് കേട്ടിരുന്നോ ?
ആദിസത്യമാം സ്നേഹം, സമ്മാനമായ്
ജന്മം നല്‍കിയ നിന്നെ,
മിസ്കിനയായി വളര്‍ത്തണോ, അതോ,
മീനാക്ഷിയായി നെഞ്ചേറ്റണമോയെന്ന്‍ ...!!!
Showing posts with label അമ്മ. Show all posts
Showing posts with label അമ്മ. Show all posts
Friday, February 19, 2010
Subscribe to:
Posts (Atom)
