Wednesday, November 21, 2007

അറിയില്ലെനിക്കൊന്നും

അറിയില്ലെനിക്കൊന്നും, തുറന്നിടും വഴികളും,
വഴിവക്കില്‍, എന്നോ ഒരു നാളിലെന്മുന്നില്‍,
തളിരിടും ജീവിതവല്ലരിയും; നിറയെ,
സ് നേഹത്തിന്‍ പൂക്കളും ഉണ്ടാവുമോയെന്ന്...

അറിയില്ലെനിക്കെന്‍ , മിഴികളില്‍ ഇനിയും തെളിയാത്ത,
പാതിയടഞ്ഞൊരെന്‍ വഴിയില്‍ വിളക്കാകുവാന്‍,
സ് നേഹത്തിന്‍ ഈണം മൃദുവായ് മന്ത്രിക്കുവാന്‍,
എനിക്കായ് ജനിച്ചവള്‍ വിടരുമോയെന്ന്...

2 comments:

ശെഫി said...

വരികള്‍ തിരിച്ച്ചതില്‍ എന്തോ പ്രശ്നം ഉള്ളത് പോലെ
വായനക്ക് ഒഴുക്കും സുഖവും കിട്ടുന്നില്ല

Anonymous said...

അറിയില്ലെനിക്കൊന്നും, തുറന്നിടും വഴികളും,
വഴിവക്കില്‍, എന്നോ ഒരു നാളിലെന്മുന്നില്‍,
തളിരിടും ജീവിതവല്ലരിയും; നിറയെ,
സ് നേഹത്തിന്‍ പൂക്കളും ഉണ്ടാവുമോയെന്ന്...

വരികള്‍ തിരിച്ചതിലുള്ള അസ്വാഭാവികതയാണ്...കവിതയെ...മനോഹരമാക്കിയത്. നന്നായിരിക്കുന്നു.