ഓര്‍മ്മകള്‍ തളിരിടും, വല്ലരിയാണെന്‍,
മനസ്സിലെന്നും എന്റെ ഗ്രാമം..
ദീപ്തവര്‍ണ്ണങ്ങളാലെഴുതിയ ചിത്രങ്ങള്‍,
മാടിവിളിക്കുകയാണെന്നുമെന്നെ..
പുലരിയില്‍ ഒരു കുഞ്ഞുപൂവിന്റെ നിദ്രയില്‍,
ഇരവിന്റെ കണ്ണുനീരിറ്റിടുമ്പോള്‍..
കളകൂജനങ്ങളാല്‍ കുഞ്ഞാറ്റക്കിളികള്‍,
പകലിന്റെ ഓജസ്സ് ഏറ്റുവാങ്ങുമ്പോള്‍..
ഇന്നലെ,
നന്മകളോടിക്കളിക്കുന്നോരാമുറ്റം, എന്‍
ജന്മാന്തരങ്ങള്‍തന്‍ സുകൃതമായി..
ഒടുവില്‍ തളരുമ്പോള്‍, ഇത്തിരിനേരം,
ആ തണലേറ്റാല്‍ ഞാന്‍ ധന്യനായി..
ഇന്ന്,
തിരയുകയാണു ഞാന്‍ വ്യര്‍ത്ഥമായ്,
ഒത്തിരി മാറിയ ഗ്രാമസംശുദ്ധിയെ..
ഇന്നിന്റെ ക്രൂരഹസ്തങ്ങളില്‍ പിടയുന്ന,
സുന്ദരിയായൊരെന്‍ ഗ്രാമകന്യയെ...
Saturday, November 24, 2007
Subscribe to:
Post Comments (Atom)
3 comments:
സതീര്‍ത്ഥ്യന്‍...
എത്ര വര്‍ണ്ണിച്ചാലും മതിയാക്കുകില്ലെന്‍ ഗ്രമത്തെ കുറിച്ച്
ഒരു ഗ്രമത്തിന്റെ മധുരിക്കുമോര്‍മ്മകള്‍
ഒരു പുതുമഴയുടെ കുളിരായ്
എന്‍ ചാരെ.....
മഴത്തുള്ളിയേറ്റ പച്ചമണ്ണിന്‍ മണമെന്നില്‍
ഒരു സ്നേഹത്തിന്റെ ഹൃദയത്തുടിപ്പുകളുമായ്..
നന്‍മകള്‍ നേരുന്നു
:)
വരികള്‍ ഇഷ്ടമായി.
Post a Comment