Saturday, December 8, 2007

ഇനിയുമെങ്ങോട്ട്...?

യാഥാര്‍ത്ഥ്യത്തിന്‍ അഗ്നിസ്ഫുരണങ്ങള്‍,
പകല്‍ക്കിനാക്കള്‍ തന്‍,
മൂടല്‍മഞ്ഞല മറനീക്കവേ,
ഇനിയുമെങ്ങോട്ടേക്കെന്നാരോ തിരക്കുന്നൂ...
ഇപ്പൊഴും ഉത്തരമില്ലാ സമസ്യ !!

ഉത്തരം നല്‍കേണ്ടവര്‍,
രാഷ്ട്രീയ വിഴുപ്പുകള്‍ക്ക്,
ആണവസംസ്കാര പരിവേഷം നല്‍കി..!
സിരകളില്‍ വിദ്വേഷവിഷം കുത്തിവച്ചു..!

ഇന്നിന്റെ മണ്ണില്‍ വസന്തം വിരിയില്ല,
പൂത്തുമ്പികള്‍ പറക്കില്ല,
പൂവിളികളുമുയരില്ല; പകരമിവിടെ,
ക്യാമ്പസ്സില്‍ കൊലവിളികളിനിയുമുയരും...

താരയുദ്ധങ്ങള്‍ക്ക് കോപ്പുകൂട്ടും,
“ക്രൂയിസ്” മിസ്സൈലുകള്‍ ദുരന്തം വിതറും,
“ഹോക്സ്” കള്‍ ആകാശക്കാഴ്ച്ചകള്‍ മറയ്ക്കും,
കാകനും, കഴുകനും ചുറ്റിപ്പറക്കും...!!

ഡോളറും യൂറോയും, ഇ-വേസ്റ്റും തീര്‍ക്കും,
പാശുപതാസ്ത്രങ്ങള്‍ ദ്രൌണിയെ തിരയും..
മിന്നുന്ന സമ്പത് വ്യവസ്തയില്‍ പോലും,
വായുവിന്നാളുകള്‍ “ക്യൂ” വായി നില്‍ക്കും...

കോടിയുഗപുണ്യങ്ങള്‍ കീഴ്മേല്‍ മറിച്ച്,
തീക്കനല്‍ക്കട്ടയില്‍ തെയ്യാട്ടമാടുമ്പോള്‍,
വീണ്ടും, വീണ്ടുമതേ ചോദ്യമുയരുന്നു,
നാമിനിയുമെങ്ങോട്ട് ?.. ഇനിയുമെങ്ങോട്ട് ?

6 comments:

മന്‍സുര്‍ said...

സതീര്‍ഥ്യന്‍...

ഇനിയുമെങ്ങോട്ട്‌....നാമിനിയുമെങ്ങോട്ട്‌..??

അറിയില്ലയിതിനുത്തരം നല്‍ക്കുവാന്‍
അറിവുള്ളവര്‍ ചൊല്ലുമായുത്തരം കേല്‍പ്പാന്‍
ഞാനുമിരുന്നീടാം നിനക്കൊപ്പം
ഉത്തരത്തിലിരുന്നീടാം ഉത്തരം നോകി

നന്‍മകള്‍ നേരുന്നു

നാടോടി said...

nalla chinthakal
thudaruka

ദിലീപ് വിശ്വനാഥ് said...

ഡോളറും യൂറോയും, ഇ-വേസ്റ്റും തീര്‍ക്കും,
പാശുപതാസ്ത്രങ്ങള്‍ ദ്രൌണിയെ തിരയും..
മിന്നുന്ന സമ്പത് വ്യവസ്തയില്‍ പോലും,
വായുവിന്നാളുകള്‍ “ക്യൂ” വായി നില്‍ക്കും...
തീക്ഷ്ണമായ വരികള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

strong lines...

ഹരിശ്രീ said...

കോടിയുഗപുണ്യങ്ങള്‍ കീഴ്മേല്‍ മറിച്ച്,
തീക്കനല്‍ക്കട്ടയില്‍ തെയ്യാട്ടമാടുമ്പോള്‍,
വീണ്ടും, വീണ്ടുമതേ ചോദ്യമുയരുന്നു,
നാമിനിയുമെങ്ങോട്ട് ?.. ഇനിയുമെങ്ങോട്ട് ?
സതീര്‍ഥ്യാ,

നന്നായിട്ടുണ്ട്.

ആശംസകളോടെ

ഹരിശ്രീ

അലി said...

കോടിയുഗപുണ്യങ്ങള്‍ കീഴ്മേല്‍ മറിച്ച്,
തീക്കനല്‍ക്കട്ടയില്‍ തെയ്യാട്ടമാടുമ്പോള്‍,
വീണ്ടും, വീണ്ടുമതേ ചോദ്യമുയരുന്നു,
നാമിനിയുമെങ്ങോട്ട് ?.. ഇനിയുമെങ്ങോട്ട് ?

നല്ല വരികള്‍
അഭിനന്ദനങ്ങള്‍!