കാവ്യവര്‍ണ്ണങ്ങള്‍ ചാലിച്ച്, മനസ്സാം താളില്‍,
വരച്ചെടുത്തോരെന്നിലെ ഭാവനയെ,
കൂമ്പിയ മിഴികളും, തൊഴുകൈപ്രാര്‍ത്ഥനയുമോടെ,
നെഞ്ചിലെ തുടിപ്പേകി സുഭഗമാക്കി...
സ്നേഹത്തിന്‍ ശ്രുതിചേര്‍ത്ത തംബുരു-
തന്ത്രികളില്‍ മീട്ടും സ്വരരാഗത്തെ; മമ
ഹൃദയതാളത്തിന്‍ അനന്യമാം ലയത്തില്‍,
വാഗ് ദേവിയരുളിയ വരങ്ങളാക്കി...
എങ്കിലും, ആത്മഹര്‍ഷാതിരേകത്താല്‍,
സ്നേഹപര്‍വ്വത്തിന്‍ വരികളിലായി,
വര്‍ണ്ണാക്ഷരങ്ങളാല്‍ കൊളുത്തിയ ദീപങ്ങള്‍,
മന്ദസമീരനാലും അണഞ്ഞിടുന്നോ...?
എന്റെ ജന്മാന്തരങ്ങള്‍ തന്‍ സീമന്തരേഖയില്‍,
സിന്ദൂരം സന്ധ്യയായ് പടരുന്നുവോ...?
ദേവശിലകളാല്‍ തീര്‍ത്തൊരെന്‍ മോഹങ്ങള്‍,
കാലതപത്താലിന്നുരുകുന്നുവോ...?
അറിയില്ലെനിക്കൊന്നും; ലോകതത്വങ്ങളും,
കാലചക്രത്തിന്‍ നൂതനനീതികളും; പക്ഷേ,
മനസ്സാക്ഷിയെന്നോടു മൃദുവായി മന്ത്രിച്ചു..
“കര്‍മ്മണ്യേ വാ’ധികാരസ്തേ, മാ’ഫലേഷു കദാചന:“
Tuesday, December 18, 2007
Subscribe to:
Post Comments (Atom)
10 comments:
കവിത ഇഷ്ടമായി .. കുറച്ചു അധികം സംശയങ്ങള്‍ ഉണ്ടല്ലോ .. അവസാനത്തെ വരി ഒന്നു മനസിലാക്കി തരാമോ. സംസ്കൃതം വലിയ പിടിയില്ല
അവസാന വരിയുടെ അര്‍ത്ഥം ഇങ്ങനെ...
ഫലം ഇച്ഛിക്കാതെ ചെയ്യുന്ന കര്‍മ്മമാണ് ഏറ്റവും ഉത്കൃഷ്ടം... :-)
നന്നായിട്ടുണ്ട് ഭായ്
എന്റെ ജന്മാന്തരങ്ങള്‍ തന്‍ സീമന്തരേഖയില്‍,
സിന്ദൂരം സന്ധ്യയായ് പടരുന്നുവോ...?
ദേവശിലകളാല്‍ തീര്‍ത്തൊരെന്‍ മോഹങ്ങള്‍,
കാലതപത്താലിന്നുരുകുന്നുവോ...?
നമ്പ്യാരെ, നന്നായിട്ട്ണ്ട്ട്ടാ
:)
ഉപാസന
ശക്തമായ വരികളില്‍ ലാളിത്യവും...
വളരെ നാളുകള്‍ക്കുശെഷം ഒരു നല്ല കവിത വായിക്കന്‍ കിട്ടി.
അവസാന വരികള്‍ ഏറെ ഇഷ്ടപ്പെട്ടു.
ആശംസകള്‍
ഫലം ഇച്ഛിക്കാതെ ചെയ്യുന്ന കര്‍മ്മമാണ് ഏറ്റവും ഉത്കൃഷ്ടം... :-)
സതീര്‍ത്ഥ്യാ..
കവിത ഇഷ്ടമായി
പദ്യത്തിന്റെ
ഒഴുക്ക്
പറയാനുദ്ദേശിച്ചത് ചോര്‍ന്നുപോവാതെ ജ്വലിപ്പിച്ചിരിക്കുന്നു
ആശംസകള്‍..
ഭാവുകങ്ങള്‍..
വളരെ നല്ല വരികള്‍.
ഹരിശ്രീ
ഉപാസന
പ്രിയ
പ്രയാസി
ദ്രൌപദി
വാല്‍മീകി...
വായിച്ചു പ്രോത്സാഹിപ്പിക്കുന്നതിനു ഹൃദയം നിറഞ്ഞ നന്ദി...
dear dosth...
i was little bc in my work...
continue posting....i will be here
happy new year
Post a Comment