പ്രണയാശ്വമേധത്തിന്‍
വീഥികളിലെവിടെയോ
ഹൃദയത്തില്‍ വിഷലിപ്ത
കനല്‍ ക്കുത്തേറ്റു...!
ആദ്യസോപാനത്തില്‍
കൊളുത്തിയ നെയ്ത്തിരി,
ഹോമാഗ്നിയായ്
നീര്‍മിഴികളിലും തീപടര്‍ത്തി...!
പൊള്ളയാം സാമൂഹ്യനീതിയുടെ
അത്യുഷ്ണവേഗത്തില്‍ -
ആദര്‍ശഭാണ്ഡങ്ങള്‍ ,
വ്യക്തിബന്ധങ്ങള്‍ -
എല്ലാം എരിഞ്ഞടങ്ങുന്നു; കൂടെ,
അനാദിപ്രണയത്തിന്‍
നാഭിയിലുയിര്‍ക്കൊണ്ട താമരയും...
ആരോതീര്‍ത്ത,
ചോരമണക്കുന്ന, പായല്‍ പിടിച്ച
കല്‍ക്കെട്ടുകള്‍ തകര്‍ക്കാന്‍
വിപ് ളവവീര്യം ത്രസിക്കേ
പിന്‍ വിളിയായൊരു നേര്‍ത്ത സ്വരം
“നമുക്കു പിരിയാം” എന്നു മന്ത്രിച്ചു...!
കാരണമറിയാത്തയിവിടെ,
ശിഷ്ടവികാരത്തിന്‍ വ്യാപ്തിനോക്കുമ്പോള്‍
വേദന,
മുളയില്‍ കരിയുന്ന പൂവിനോ, അതോ,
നറും പൂവിറുക്കുമ്പോള്‍ തായ് ചെടിക്കോ... ?
Subscribe to:
Post Comments (Atom)
13 comments:
ഒരു നീണ്ട ഇടവേളയ്ക്കുശേഷം...
എഴുതാന്‍ മറന്നോ എന്ന് ഒരു സ്വാന്വേഷണം.. :)
ബൂലോഗത്തേക്ക് വീണ്ടും സ്വാഗതം...
എഴുത്ത് ഏതായാലും മറന്നില്ല :)
നന്നായിരിരിക്കുന്നു
--
Sreehari
കുറേ നാളുകള്‍ക്ക് ശേഷമാണല്ലേ?
നന്നായിട്ടുണ്ട് മാഷേ... തുടരൂ
തിരികെ ഈ തീരത്ത്
വീണ്ടും കണ്ടതില്‍ സന്തോഷം
ഒപ്പം മനസ്സില്‍ തൊടുന്ന ഈ വരികള്ക്ക്
മുന്നില്‍ ഒരു നിമിഷം...........
"ആദ്യസോപാനത്തില്‍
കൊളുത്തിയ നെയ്ത്തിരി,
ഹോമാഗ്നിയായ്
നീര്‍മിഴികളിലും തീപടര്‍ത്തി...!"
നല്ലോരു കവിത ആശംസകള്‍
ശിഷ്ടവികാരത്തിന്‍ വ്യാപ്തി നോക്കുമ്പോള്‍ വേദന....
പക്ഷേ ആ വേദനയിലും സുഖം കണ്ടെത്തുന്നവരില്ലേ....
നല്ല ഭംഗിയുള്ള വരികള്‍...
രണ്ടാം വരവ് ഗംഭീരം..
മനോഹരമായ കവിത
ആദ്യസോപാനത്തില്‍
കൊളുത്തിയ നെയ്ത്തിരി,
ഹോമാഗ്നിയായ്
നീര്‍മിഴികളിലും തീപടര്‍ത്തി...
മാഷേ...
നന്നായിട്ടുണ്ട് ...
:)
കൊള്ളാം നന്നായിട്ടുണ്ട്.
വീണ്ടും സ്വാഗതം.
എല്ലാവരേയും വീണ്ടും കാണാന്‍ സാധിച്ചതില്‍ സന്തോഷം... നന്ദി... :)
പിന്‍വിളികള്‍ പലപ്പോഴും വേദനകളുടേതാണ്.
മാറ്റുകൂടിയൊരു കവിത, ഏറെ ഇഷ്ടപ്പെട്ടു.
good work :)
nannayittundu
വേദന,
മുളയില്‍ കരിയുന്ന പൂവിനോ, അതോ,
നറും പൂവിറുക്കുമ്പോള്‍ തായ് ചെടിക്കോ... ?
valare nalla varikal..
Post a Comment