Sunday, February 24, 2008

ആത്മായനം; പലായനം

ആത്മായനം;
കാവിയുടെ പൊരുള്‍തേടി കാശിയും
മോചനം തേടി വാരാണസിയും
ധാത്രിഗംഗയെത്തേടിയുത്തുംഗ
മാനസസരോവരപ്പൊയ്കയും
യമുനാതീരത്ത് മഥുരയെക്കാണാഞ്ഞ്
ദ്വാരകതേടിയാ കച്ച് തീരങ്ങളും
ഞെട്ടറ്റയരയാലിലപോലെയലഞ്ഞ്
പാപനാശത്തിനായ് കേണു...!
വഴിനീളേ, കുരുക്ഷേത്രഭാരതഭൂവില്‍
ധര്‍മ്മസംരക്ഷണേ കുരുവംശനാശ
ഹേതുവായ്ത്തീര്‍ന്ന പാഞ്ചാലി
ചുറ്റിയ ചേല പുതപ്പിച്ച മട്ടില്‍
കര്‍മ്മച്യുതികളുടെ ശവഘോഷയാത്ര...!
ഇരുള്‍വീണ വഴികളിലെവിടെയോ
കല്‍പ്പിതവിധേയത്വ ഭാവമായ്
നികൃഷ്ടനും, നിരായുധനുമെങ്കിലും
അശ്വത്ഥാമാവിപ്പോഴും കാണും;
പൊളിവചനത്തിന്‍ കരഘോഷമിന്നും
ഗുരുത്വത്തിന്‍ ശിരസ്സറുത്താടുന്ന കാഴ്ച...!

പലായനം;
പിന്നിട്ട കാതങ്ങള്‍ എണ്ണാതെ
കരിന്തിരിക്കാഴ്ചകള്‍ കണ്ണിലെടുത്ത്
നോവിന്റെ കുന്തിരിക്കപ്പുകയേറ്റ്
ചതിയുടെ മൂര്‍ഖന്‍ വിഷം തീണ്ടി
ജടിലമാം ജീവിതത്തില്‍ നിന്നും
മോചനമില്ലാതെ എന്നിലേക്കായ്;
അവിടെ, ഓംകാരമൂലമന്ത്രധ്വനി
‘സ്വം’എന്ന രൂപം കൈക്കൊണ്ടിരുന്നു...!

15 comments:

Rejesh Keloth said...

മനുഷ്യവംശത്തിന്റെ തന്നെ നാശകാരണമായേക്കാവുന്ന മൂല്യച്യുതികള്‍ കണ്ടിട്ടും, പുറന്തിരിച്ചിരിക്കുന്ന മനോഭാവം സത്യത്തില്‍ ഒരു പലായനമല്ലേ ? ആത്മീയത എല്ലാത്തിനും പരിഹാരമാണോ ? കുറേ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാമോ...
സ്നേഹപൂര്‍വ്വം,
സതീര്‍ത്ഥ്യന്‍

Sharu (Ansha Muneer) said...

കടുപ്പത്തില്‍ തന്നെ ആണല്ലോ..ആദ്യത്തേത് ദഹിച്ചു...രണ്ടാമതേതിന് ഇനിയും സമയമെടുക്കും... :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഷാരു പറഞ്ഞപോലെ കടുപ്പമാണല്ലൊ മഷെ തലയില്‍ കെട്ട്..
ഇത് മനസ്സിലാക്കാന്‍ എകിക്കിത്തിരി സമയം വേണമെ....

പാമരന്‍ said...

ങ്ഹും... ഹെവി ഡ്യുട്ടി.. :(

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മന്ത്രമൂരുവിടുന്ന മനസ്സുകള്‍ മരവിച്ചതാവുമ്പോള്‍ പ്രണവം ആപേക്ഷികമാവുന്നു.

ഉറഞ്ഞുതുള്ളുന്ന ‘ധര്‍മ്മങ്ങള്‍’ ആത്മീയതയുടെ പൊയ്മുഖമണിയുമ്പോള്‍ മൂല്ല്യച്ച്യൂതികള്‍ക്കുനേരെ പുരംതിരിച്ചിരിക്കുന്നവരെ എങ്ങനെ കുറ്റം പറയും?

ശ്രീ said...

പലായനം തന്നെ, അല്ലേ മാഷേ?
:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

‘സ്വം’എന്ന രൂപം കൈക്കൊണ്ടിരുന്നു...!

Rafeeq said...

:-O
കുറച്ചു കട്ടി.... അല്ല.. നല്ലോണം കടുപ്പം കൂടി.. സമയമെടുത്തു മനസ്സിലാക്കാന്‍ :-(
ഇഷ്ടമായി.. )

നിലാവര്‍ നിസ said...

വ്യഥ..

കൊസ്രാക്കൊള്ളി said...

ഒരു കമന്റിട്ട്‌ ഞാനീകവിത കുളമാക്കുന്നില്ല

Rejesh Keloth said...

ആത്മനെത്തേടി എവിടെയുമെത്താതെ സ്വന്തം എന്ന അസ്ഥിത്വത്തിലേക്ക് മാത്രമായ് തിരിച്ചെത്തിയ മനോയാത്രയ്ക്ക് കൂട്ടെത്തിയ എല്ലവര്‍ക്കും എന്റെ ഹൃദയംഗമായ നന്ദി...

ഗീത said...

പലായനം ചെയ്തു എങ്കിലും തിരിച്ചു പുറപ്പെട്ടിടത്തുതന്നെ എത്തിയല്ലോ?

ഹരിശ്രീ said...

നന്നായിരിയ്കുന്നു മാഷേ...

:)

മാധവം said...

ചളിയില്‍ പൂണ്ട തേര്‍ചക്രം ഉയര്‍ത്താന്‍
അരനിമിഷം എനിക്കു തരൂ ഞാന്‍
നിനക്കുത്തരം തരാം
അരക്കള്ളന്‍ യമപുത്രന്റെ ചങ്കും കരളും താ
ഞാനുത്തരം തരാം.
പാര്‍ഥന്റെ വക്രബുദ്ദിയായ തേരാളിയുടെ ശിരസ്സ്
എനിക്കു തന്നാല്‍ ഞാനുത്തരം നല്‍കാം...
ആത്മീയത ഒരു കരിമ്പടപ്പുതപ്പുമാത്രം..
സതീര്‍ഥ്യാ മനോഹരമായ ഒരു കവിത

ജയരാജ്‌മുരുക്കുംപുഴ said...

bestwishes