പാഴ് മുളം തണ്ടുമായ്... ഞാനലഞ്ഞൂ... കൃഷ്ണാ;
നിന്‍ ചൊടിചേര്‍ത്തിതില്‍,
പൂവിരല്‍ത്തുമ്പിനാല്‍,
സ്വരരാഗമധുമാരി ചൊരിയാന്‍...
ഹരിമുരളീഗാനമുണര്‍ത്താന്‍...
നീയെവിടേ... കൃഷ്ണാ... നീയെവിടേ...
......
യദുകുലമെവിടെ ? യാദവരെവിടെ ?
ഗോപികമാരും, രാധയുമെവിടെ ?... (2)
വൃന്ദാവനിയിലെ, പൂഞ്ചോലകളില്‍..
സാന്ദീപനിയുടെ, ആശ്രമവനിയില്‍..
നീയെവിടേ... കൃഷ്ണാ... നീയെവിടേ...
.......
മുകിലൊളിയെവിടെ ? കൌസ്തുഭമെവിടെ ?
മഞ്ഞത്തുകിലും, പീലിയുമെവിടെ ?... (2)
ഗുരുവായൂരിലെ, നിന്‍ തിരുനടയില്‍..
പൂന്താനത്തിന്‍, സ്തുതിമധുരത്തില്‍..
നീയെവിടേ... കൃഷ്ണാ... നീയെവിടേ...
|
Music, Orchestration and Voice: Dr.Panicker
20 comments:
ഒരു പാടു മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം ഗുരുവയൂരില്‍ പോകാനുള്ള അവസരം, വാഹനപണിമുടക്കും, മറ്റുചില കാരണങ്ങളും ചേര്‍ന്ന് മുടക്കിയപ്പോള്‍...
തിരിച്ചുതന്ന ജീവനോടൊപ്പം, പൂര്‍ണ്ണശക്തിയുള്ള കാലൂമായ് കാണാന്‍ ചെല്ലുന്നതായിരിക്കും ഭഗവാനിഷ്ടം...
അതുവരെ രാത്രി 9.30 നു സൂര്യാ ടി.വി. കാണാം...:-) കൃഷ്ണാ, ഗുരുവയൂരപ്പാ...
നന്നായിട്ടുണ്ട്.
:)
[സ്തുതി മധുരത്തില്‍ എന്നല്ലേ?]
കൊള്ളാം നന്നായിരിക്കുന്നു.
നന്നായിരിക്കുന്നു.ഭാവുകങ്ങള്‍...
നന്നായിട്ടുണ്ട്
വരികള്‍ കൊള്ളാം....:-)
നന്നായിട്ടുണ്ട്..:)
നല്ല വരികള്‍. ആരെങ്കിലും ഒന്നു പാടിയിരുന്നെങ്കില്‍..
കൃഷ്ണനല്ലേ സതീര്‍ത്ഥ്യാ, പരീക്ഷിക്കും...
പരീക്ഷിച്ചിട്ടു നിന്നു ചിരിക്കും, ആ കുസൃതിചിരി...
പിന്നെ എല്ലാം കഴിഞ്ഞു കൈ നിറയെ അനുഗ്രഹം വര്‍ഷിക്കും....
എവിടേയും അലയണ്ടാ, ഒപ്പം തന്നെയുണ്ട്.
കൃഷ്ണാ, ഗുരുവായൂരപ്പാ.
കൊള്ളാം മാഷേ.... നന്നായിട്ടുണ്ട്.
:)
ബ്ലോഗില്‍ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം .. ചിലപ്പോഴൊക്കെ വന്ന് വായിക്കാറുണ്ട് .
സ്നേഹപൂര്‍വ്വം,
http://panicker.mypodcast.com/200911_archive.html
സതീര്‍ത്ഥ്യാ, കണ്ണന്റെ പാട്ട് മനോഹരമായിരിക്കുന്നു. കേട്ടു. ഡൌണ്‍ലോഡ് ചെയ്തു വച്ചു.
oru kavitha gaanamaakunnath... oraathmavinu jeevan labhikkunnathu poleyaanu.... nannaayittundu... othiri...
gud work...keep it up...n All D Very Best...
Nice to hear...
ശ്ശെടാ ഇതു ഞാന്‍ ഇസ്നിപ്സില്‍ ഇടാന്‍ നോക്കിയിട്ട് സാധിച്ചില്ല - കോപ്പിറൈറ്റ് പ്രശ്നമാണത്രെ അപ്പൊ ഇതായിരുന്നു കാര്യം. ഏതായാലൗം ഇവിടെ ഉണ്ടല്ലൊ സന്തോഷം
പിന്നെ ഞാന്‍ പാട്ടു പാടാഞ്ഞതു കൊണ്ടാണൊ ഇതുവരെ ബനിയന്‍ ഇടാഞ്ഞത്? പുതപ്പു മാറ്റി ടീ ഷര്‍ട്ടിട്ട പടം കണ്ടതുകൊണ്ട് ചോദിച്ചതാ ട്ടോ :)))))
പാട്ടു കേട്ട് അഭിപ്രായം പറഞ്ഞവര്‍ക്കൊക്കെ പ്രത്യേകം നന്ദി
Ayo mashe... ithu mashinte mail okke kitti kurachu divasathinu sheshamanu njan upload cheythathu... copy right problem enthanennariyilla...
ivide Germaniyil ipo nalla thanuppa... athondu oru T shirt aavamennu thonni... he he....
paattu nannayennu othiri aalukal paranju... pakshe beejiyam sherikkangu match aavunnilla ennoru feed back kitti... :)
മൃദംഗം വായ്ത്താരി എനിക്കറിയില്ല.
പുതിയ ഒരു സോഫ്റ്റ് വെയര്‍ വാങ്ങി. അതില്‍ താളത്തിന്റെ ധാരാളം സാദ്ധ്യതകള്‍ കണ്ടു. പക്ഷെ ശരിക്കും വിവരം ഉള്ളവര്‍ക്കല്ലെ അതൊക്കെ വേണ്ടതുപോലെ ഉപയോഗികാന്‍ പറ്റൂ. ഞാന്‍ അതില്‍ നിന്നും എനിക്കു തോന്നിയതുപോലെ കുറെ വേരിയഷന്‍സ് ചേര്‍ത്തു നോക്കി.
അല്ലെങ്കില്‍ ഒരേ താളം മുഴുവന്‍ സമയവും ചേര്‍ക്കണം അതു ബോറടിക്കും.
ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ താളത്തിനെ കുറിച്ചുള്ള ഒരു പുസ്തകം വാങ്ങണം എന്നുണ്ട്. ആരെങ്കിലും ഏതാണ് പഠിക്കാന്‍ നല്ല പുസ്തകം എന്ന ഒരു ക്ലൂ തന്നാല്‍ നന്നായിരുന്നു
Post a Comment