ഇക്കൊല്ലമാദ്യമായ് കൊന്നപൂത്തു
കൂടെ, ഞൊടിനേരം തെറ്റിയ വേനല്‍മഴയും!
തെക്കേപ്പറമ്പില്‍ പൂവിട്ട മുല്ലയ്ക്ക്
അഞ്ജലീ, നിന്റെ വിയര്‍പ്പിന്‍ സുഗന്ധം!
കാലം വിലയിട്ട സ്വപ്നങ്ങള്‍ നമ്മള്‍ ചേര്‍-
ന്നെഴുതിയ മുറ്റത്തെക്കോണില്‍ നിനക്കായ്
ഉരുളിയില്‍ തുള്ളിത്തിളയ്ക്കും നുറുക്കരി-
ച്ചോറുഞാനൂട്ടാമീ പ്രണയസുദിനത്തില്‍!
........
പെയ്തൊഴിയാത്ത മഴനൂലുകള്‍ നെയ്തൊരാ-
ക്കമ്പളം; കൂരിരുള്‍, ഭൂമിക്ക് കാഴ്ചവയ്ക്കേയന്ന്,
നിലയ്ച്ചിട്ടും മിടിക്കുന്ന മാറില്‍ച്ചേര്‍ന്നേങ്ങുന്ന
ചിന്നുവും, ഞാനും നിനക്കന്യരായി...!
നീ നോല്‍ക്കാത്ത നോയമ്പുകളുണ്ടോ ?
നിന്‍ വിളി കേള്‍ക്കാത്ത ദേവകളുണ്ടോ ?
ജപമന്ത്രധ്വനികളില്‍ നീ നിന്നെ മറന്നോ ?
അതോ, നിനക്കായ് ഞാനൊന്നും പ്രാര്‍ത്ഥിച്ചില്ലേ?
........
മഞ്ഞച്ചില്ലുലഞ്ഞ പാവാടത്തുമ്പിന്‍,
തട്ടേറ്റുറങ്ങുന്ന തൊട്ടാവാടിത്തൈയ്യെ,
കള്ളനെന്നുച്ചെ വിളിച്ച കറുകക്കൊടിയെ
മോതിരക്കെട്ടാക്കി വിരലിലിട്ടു...
വാല്‍ക്കിണ്ടിവെള്ളം തൊട്ടെള്ളും തുളസിയും,
കുഞ്ഞിളംകൈയ്യാലേ തര്‍പ്പിക്കുമുരുളയും
നാക്കിലയില്‍ വച്ചീറന്‍ കൈതട്ടിവിളിക്കും
എന്നേയും, മോളേയും നിനക്ക് കാണാമോ ?
ഇളനീര്‍ത്തറ നെറ്റിതൊട്ടുവന്ദിക്കും,
പൊന്നുമോളറിയുന്നുവോ, തന്നമ്മയെ;
കുന്നോളമാശകള്‍ മനസ്സില്‍ സ്വരുക്കൂട്ടി,
കാറ്റേറിപ്പോയൊരെന്‍ പ്രിയതമയെ...!
Subscribe to:
Post Comments (Atom)
16 comments:
പ്രണയദിനത്തിലെ ഒരു വേറിട്ട കാഴ്ച... നിങ്ങള്‍ക്കായ്...
മഞ്ഞച്ചില്ലുലഞ്ഞ പാവാടത്തുമ്പിന്‍,
തട്ടേറ്റുറങ്ങുന്ന തൊട്ടാവാടിത്തൈയ്യെ
:)
വരികളാലൊരു താജ്മഹല്‍
ആശംസകള്‍
ഹൃദ്യം.. ലളിതം.. സുന്ദരം.. നന്നായിരിക്കുന്നു..
മനോഹരം...
ആശംസകള്‍
സതീര്‍ത്ഥ്യാ..
നന്നായിട്ടുണ്ട്...
അതിമനോഹരമായ വരികള്‍...
എനിക്കായി കോറിയിട്ട അഭിപ്രായത്തിലൂടെ വീണ്ടുമൊരിക്കല്‍ കൂടി കണ്ണോടിച്ചു...ആ സമര്‍പ്പണം ഏറ്റുവാങ്ങിയ മനസിന്റെ നൈര്‍മ്മല്യത്തെ തിരിച്ചറിയുന്നു..ഈ വരികളിലൂടെ കണ്ണോടിച്ചപ്പോള്‍...
ആശംസകള്‍...
മനസ്സു മനസ്സുമായി ചേരുമ്പോള്‍ എന്ത് പ്രണയദിനം അല്ലെ..?
അവര്‍ക്ക് എന്നും പ്രണയമല്ലെ..
പ്രണയത്തിനും സ്വപ്നത്തിനും ഇടയിലെ പ്രതീക്ഷകള്‍ക്ക് എന്നും നിലാവിന്റെ സൌന്ദര്യവും.
GOOD !
എല്ലാവര്‍ക്കും എന്റെ നന്ദി... ഹൃദയംഗമായ നന്ദി...
കൊള്ളാം, നല്ല വരികള്‍.
വേറിട്ടൊരു വേദന തന്നെപകര്‍ന്നു ഈക്കവിത.
മനസ്സു വല്ലാതെ വിങ്ങുന്നു സതീര്‍ത്ഥ്യാ....
ഈ തര്‍പ്പണം നന്നായി, മാഷേ.
:)
ഇതൊരു യഥാര്‍ത്ഥ കാഴ്ചയായതിനാലാവണം വരികള്‍ വേദന നല്‍കുന്നത്...
വേദനയില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും നന്ദി...
നല്ലത് ... എല്ലാം നല്ലതിനു
"ചിന്നുവും, ഞാനും നിനക്കന്യരായി"
ഇല്ല മരണമാരേയും അന്യരാക്കുന്നില്ല.:(
വരികള്‍ മനോഹരം എന്നു പറയുന്നില്ല,അതെഴുതുമ്പോള്‍ നിങ്ങളനുഭവിഹ്ച്ക വേദന വായിക്കുന്നവര്‍ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ എഴുത്ത് ലക്ഷ്യം കണ്ടു.
Post a Comment