Friday, February 19, 2010

മിന്നി..(മിസ്കിന / മീനാക്ഷി)

കാലുഷ്യങ്ങളൊട്ടുമേ അറിയാതെ,
മിന്നീ, നീ കളിച്ചു ചിരിക്കയാണ്...
കാര്‍മുടിയിഴകള്‍ കോതിയൊതുക്കാതെ,
വെള്ളാരംകണ്ണുകളില്‍ കുസൃതി കാട്ടി...

എന്റെ നിസ്വനങ്ങള്‍ പതിതമായ് നിന്റെ
ദിനരാത്രപടവുകളില്‍ തേങ്ങലുകളായ്
വീണുടയുമെന്നാലും, ഒരുനാള്‍
അമ്മയെ തേടി നീ പോകതിരിക്കുമോ ?
വോള്‍ഗയില്‍ എനിക്കായ് വിരിഞ്ഞ്
ജര്‍മ്മനിയിലേക്ക് പറിച്ചുനട്ടൊടുവില്‍
ഞാനറിയാതെ നീരെടുത്തൊരെന്‍
താമരപ്പൂവിന്റെ തണ്ടു തേടി....?

മിന്നീ, നിരയ്ക്കാത്ത നീതിക്കു പകരമായ്
ഉപചാരവാക്കുകള്‍ മാത്രം നല്‍കി,
കാണാമറയത്ത് നടന്നകന്നോരായമ്മ,
അച്ഛന്റെ മനസ്സ് കേട്ടിരുന്നോ ?
ആദിസത്യമാം സ്നേഹം, സമ്മാനമായ്
ജന്മം നല്‍കിയ നിന്നെ,
മിസ്കിനയായി വളര്‍ത്തണോ, അതോ,
മീനാക്ഷിയായി നെഞ്ചേറ്റണമോയെന്ന്‍ ...!!!

6 comments:

Anonymous said...

നല്ല കവിത...എഴുതി തെളിഞ്ഞ ഒരു കവിയുടെ പക്വതയുള്ള വരികള്‍...നന്നായി ആസ്വദിച്ചു...ഈ വായനക്കാരന്റെ ഉള്ളിലും ഇങ്ങനെയുള്ള വേവലാതികള്‍ ഇല്ലാതില്ല...ഒന്നും സ്വദേശത്തിനു പകരമാവില്ലല്ലോ...മാതൃഭൂമിയിലേക്കുള്ള പ്രയാണത്തിനായി കാത്തിരുന്നു കൊണ്ട്...

Unknown said...

daaaaa kidilumm.engane sadhikunedaa ninakkuu

സന്തോഷ്‌ പല്ലശ്ശന said...

വരികള്‍ക്ക്‌ തെളിച്ചം പോരാ എന്നാണ്‌ എന്‍റെ അഭിപ്രായം. എഴുതി തെളിയേണ്ടതുണ്ട്‌. തുടരുക....

ഗീത said...

ദു:ഖം മനസ്സിലാവുന്നുണ്ട്.
ഉത്തരം മിന്നി തന്നെ പറയട്ടേ.

arun rave said...

kollam ... ee mugam enikkariyillayirunnu...

Anil cheleri kumaran said...

നല്ല വരികള്‍.