Sunday, February 3, 2008

ഒരു താരാട്ട്

[ഇത് ഒരു കവിതയല്ല...
മരുമകള്‍ക്കുവേണ്ടി കുറേ മുമ്പേയെഴുതിയ ഒരു താരാട്ടുപാട്ട്...
(ഗീതേച്ചിയുടെ ഗീതങ്ങളാണ് പോസ്റ്റ് ചെയ്യാന്‍ പ്രചോദനം..)
ഇനി ഈണത്തില്‍ പാടിക്കോളൂ... :-)]
താരാട്ട് ഇന്‍ഡ്യാഹെറിറ്റേജ് പണിക്കര്‍ സാറിന്റെ ശബ്ദത്തില്‍ ഇവിടെ..

ചാഞ്ഞുറങ്ങ്, ചരിഞ്ഞുറങ്ങ്,
ചാഞ്ചക്കമാടി മോളുറങ്ങ്... (2)
മുത്തണിത്തോപ്പിലെ മധു-
വണ്ടുമൂളുമീണത്തിലായ്..
മൂവാണ്ടന്‍ മാവില്‍ കാറ്റ്,
കിന്നരംപാടും താളത്തിലായ്..
(ചാഞ്ഞുറങ്ങ്......... മോളുറങ്ങ്... )

താരാട്ടെന്നും പാടിത്തരാന്‍ അമ്മയുണ്ടാം എന്നും കൂടെ,
താലോലമാട്ടുവാന്‍ അച്ഛനുണ്ടാം എന്നും ചാരേ,
കണ്മണിപ്പൂമകളേ കണ്ണിന്‍ മുന്നില്‍ നീ വളര്..
പുഞ്ചിരിത്തേന്‍ നിറച്ച്, കൈവളര്, കാല്‍ വളര്..
നെഞ്ചോടു ചേര്‍ത്തുനിന്നെ പുല്‍കിയുറക്കാം...
(ചാഞ്ഞുറങ്ങ്......... മോളുറങ്ങ്... )

കോലക്കുഴലൂതിവരും കണ്ണനുണ്ടാം എന്നും തുണ,
കൈതേരിഭഗവതിയും വരമരുളും എന്നുമെന്നും,
ചന്തമുള്ള ചന്ദനമായ്, ചന്ദ്രികയായ് നീ തെളിയൂ..
പൊന്നോലപ്പട്ടുടുത്ത്, പാലൊളിയായ് ശ്രീ തെളിയൂ..
പൊന്നുമ്മനല്‍കിനിന്നെ പാടിയുറക്കാം...
(ചാഞ്ഞുറങ്ങ്......... താളത്തിലായ്... )

23 comments:

Rejesh Keloth said...

ഇതൊരല്‍പ്പം കടന്നകൈ ആയിപ്പോയെങ്കില്‍ ക്ഷമിക്കുക... :-)

Appu Adyakshari said...

നല്ല വരികള്‍. ഇതിന്റൈഇണം?

പ്രയാസി said...

കടന്ന കൈ തന്നെ..
വായിച്ചു ഞാനുറങ്ങിയാ..എന്റെ പണി നീ ചെയ്യുമോടാ..:)

krish | കൃഷ് said...

കടന്ന കൈയ്യാണെങ്കിലും വായിച്ചു.
കൊള്ളാം.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഉറങ്ങി ഉറങ്ങി ദാണ്ടെ പിന്നേയും ചാഞ്ഞുറങ്ങിപ്പോയെ..
താരാട്ടിന്റെ ഈണം ഏതില്‍ പിടിക്കും മാഷെ..

ധ്വനി | Dhwani said...

വളരെ മനോഹരമായ വരികള്‍! കടന്നു പോയില്ല!

ആദ്യമായെഴുതിയ താരാട്ടാണെങ്കില്‍ അതിനു പ്രത്യേകം അഭിനന്ദനങ്ങള്‍!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനോഹരമായ വരികള്‍...
വായിച്ചു തീര്‍ന്നത് അറിഞ്ഞില്ലാ, പിന്നെയും മൂളിക്കൊണ്ടിരുന്നു

ദിലീപ് വിശ്വനാഥ് said...

ഈണമിട്ട് പാടിക്കേള്‍ക്കാന്‍ താല്പര്യമുണ്ട്.

siva // ശിവ said...

താരാട്ട്‌ നന്നായി....

ഹരിയണ്ണന്‍@Hariyannan said...

നല്ല താരാട്ട്!!

ആരെങ്കിലും ഇതൊന്നുപാടിയിരുന്നെങ്കില്‍ അതുകേട്ട്....മോഹം!!

ശ്രീ said...

നന്നായിരിയ്ക്കുന്നു.
:)

Sharu (Ansha Muneer) said...

നല്ല വരികള്‍.... ഒട്ടും കടന്നു പോയില്ലാട്ടോ.... :)

ഹരിശ്രീ said...

സതീര്‍ത്ഥ്യാ,

മനോഹരം തന്നെ....

ആശംസകള്‍

G.MANU said...

മനോഹരമായ താരാട്ട്

Rejesh Keloth said...

പ്രയാസിച്ചേട്ടാ ഓഫ് ലോഡ് ചെയ്യാന്‍ പറ്റുമെങ്കില്‍ പണി ഞാന്‍ ചെയ്യാം.. ഇവിടെ എനിക്കിപ്പം പ്രത്യേകിച്ച് പണിയൊന്നും ഇല്ല..
അപ്പു, സജി, വാല്‍മീകി, ഹരിയണ്ണന്‍.. മനസ്സില്‍ ഒരു ട്യൂണ്‍ ഉണ്ട്.. പക്ഷേ, അതു അവതരിപ്പിക്കാന്‍ പറ്റിയ സെറ്റിങ്സ് ഇല്ല.. ഒരാളോടു ചോദിച്ചിട്ടുണ്ട്.. അങ്ങേരു ചെയ്യുമോന്നറിയില്ല..
ക്രിഷേട്ടാ, ശിവകുമാര്‍, ശ്രീ, ശ്രീനാഥ്, പ്രിയ, ഷാരു, ഹരിശ്രീ, മനു... നന്ദി...
ധ്വനി, ആദ്യമായെഴുതിയ താരാട്ടാണ്... :-)

ഗീത said...

സതീര്‍ത്ഥ്യാ, എന്റെ ഗീതികള്‍ മറ്റൊരാളാളെക്കൂടി കവിതയുടെ അനുഭൂതിസുന്ദരമായ ലോകത്തേക്ക് കൈ പിടിച്ചു കൊണ്ടുവരാന്‍ സഹായിച്ചു എന്നറിഞ്ഞതില്‍ എന്തെന്നില്ലാത്ത ആഹ്ലാദം.

നല്ല വരികളാണ് സതീര്‍ത്ഥ്യാ.....

ഈ താരാട്ട് രാഗതാളലയങ്ങളോടെ പാടുന്നതു കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു.

ചിതല്‍ said...
This comment has been removed by the author.
ചിതല്‍ said...

താരാട്ട്‌ കേള്‍ക്കാനുള്ളതല്ലേ..
അപ്പോള്‍ എന്തായാലും എനിക്ക്‌ കേള്‍ക്കണമെന്നുണ്ട്‌..
നല്ലവരികള്‍

Mahesh Cheruthana/മഹി said...

സതീര്‍ത്ഥ്യാ.,
ആദ്യമായെഴുതിയ താരാട്ടിന്റെ വരികള്‍ മനോഹരo!ആശംസകള്‍!

മാധവം said...

ഇളം തെന്നല്‍ പോലെയീ താരാട്ട്.....ഞാനൊരു ഈണമിട്ടു. അപ്പം തന്നാല്‍ ഇപ്പം ചൊല്ലാം ശര്‍ക്കര തന്നാല്‍ നാളേ ചൊല്ലാം......ഭാവുകങ്ങള്‍

Rejesh Keloth said...

ഗീതേച്ചീ, ചിതല്‍, മഹി, ദേവതീര്‍ത്ഥ നന്ദി...

ദേവതീര്‍ത്ഥാ, അപ്പവും ശര്‍ക്കരയും ഒന്നിച്ച്... പാടിത്തരൂ‍.. :-)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ സതീര്‍ത്ഥ്യന്‍ ജീ,
താങ്കളുടെ
ആ തരാട്ട്‌ പാട്ട്‌ ഒന്നു പാടാന്‍
ശ്രമിച്ചുനോക്കി. പക്ഷെ താരട്ടൊക്കെ പാടണം എങ്കില്‍ ശബ്ദമാധുരി, രാഗശുദ്ധി ഇവ വേണം ഇല്ലെങ്കില്‍ ഇതുപോലിരിക്കും.

ഇതു കേട്ടാല്‍ ഉറങ്ങുന്നവര്‍ ഉണര്‍ന്നു പോകുമോ എന്നു പേടി. താങ്കളുടെ മനസ്സിലുണ്ടായിരുന്ന ഭാവം പ്രകടിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ പിണങ്ങരുതേ

Unknown said...

entammoooo engane sadikkunnedaa ithokkeee!!!!!!!!!!